ഫോം 6എ പ്രശ്‌നം: ഇലക്ഷൻ കമ്മീഷന് പരാതി നൽകി ദുബൈ ഇൻകാസ്
Update: 2026-01-17 09:57 GMT
ദുബൈ: പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് ഓൺലൈനായി ഫോം 6എ പൂരിപ്പിക്കാൻ കഴിയാത്തതിനെ കുറിച്ച് ദുബൈ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ചീഫ് ഇലക്ഷൻ കമ്മീഷണർ രത്തൻ കേൽക്കർക്ക് പരാതി നൽകി. കമ്മിറ്റി അംഗം ആരിഷ് അബൂബക്കറാണ് നിവേദനം നൽകിയത്.
കോൺഗ്രസിന്റെ എസ്‌ഐആർ ഹെൽപ്പ് ഡെസ്‌ക് അംഗം റഹ്‌മാനെ കാര്യങ്ങൾ ധരിപ്പിക്കുകയും ചെയ്തു. അദ്ദേഹം എത്രയും പെട്ടെന്ന് ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞു.