20 ലക്ഷം ഹാജിമാർ മിനായിലെത്തി; അറഫാ സംഗമം നാളെ

ഇന്ത്യക്കാരായ ഒന്നേ മുക്കാൽ ലക്ഷം ഹാജിമാരടക്കം 20 ലക്ഷത്തിലേറെ ഹാജിമാരാണ്‌ അറഫാ സംഗമത്തിനായി തയ്യാറെടുക്കുന്നത്.

Update: 2023-06-26 03:41 GMT

മക്ക: ഹജ്ജ് കർമങ്ങൾക്ക് തുടക്കം കുറിച്ച് ഹാജിമാർ മിനായിലെത്തി. ഇന്ത്യക്കാരായ ഒന്നേ മുക്കാൽ ലക്ഷം ഹാജിമാരടക്കം  20 ലക്ഷത്തിലേറെ ഹാജിമാരാണ്‌ അറഫാ സംഗമത്തിനായി തയ്യാറെടുക്കുന്നത്. നാളെ ഉച്ചയോടെ മുഴുവൻ ഹാജിമാരും അറഫയിലെത്തും.

ഇന്നലെ മുതൽ ഹാജിമാർ മിനായിലേക്ക് നീങ്ങിയിരുന്നു. ഇന്ത്യൻ ഹാജിമാരെല്ലാം രാത്രിയോടെ മിനായിലെത്തി. പകലും രാവും പ്രാർഥനകളോടെ ഹാജിമാർ മിനായിൽ തങ്ങുകയാണ്. നാളെ നടക്കുന്ന ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിനുള്ള മുന്നൊരുക്കം കൂടിയാണ് മിനായിലെ ഈ താമസം.

ആഭ്യന്തര ഹാജിമാരും എത്തിയതോടെ മിനാ താഴ്‌വരയിലുള്ള തമ്പുകളിൽ 20 ലക്ഷത്തിലേറെ ഹാജിമാരുണ്ട്. ഇന്ത്യൻ ഹാജിമാർ ഇന്ന് അർധ രാത്രിക്ക് ശേഷം അറഫയിലേക്ക് നീങ്ങിത്തുടങ്ങും. മിനായിൽ നിന്നും ബസ്, മെട്രോ ട്രെയിൻ എന്നിവ വഴിയാണ് ഹാജിമാർ അറഫയിലേക്ക് നീങ്ങുക. 84,000 ഇന്ത്യൻ ഹാജിമാർക്ക് മെട്രോ ടെയിൻ ടിക്കറ്റുണ്ട്. 11,252 മലയാളി ഹാജിമാരും ഇത്തവണയുണ്ട്. ഹജ്ജ് കർമങ്ങൾക്കായെത്തി മരണപ്പെട്ട ഹാജിമാർക്കായി ബന്ധുക്കൾക്ക് ഹജജ് നിർവഹിക്കാം. വർണ, വർഗ, ദേശ, ഭാഷാ ഭേദമില്ലാതെ ജനലക്ഷങ്ങൾ സംഗമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് കാത്തിരിക്കുകയാണ് മിനായിൽ ഹാജിമാർ.

Advertising
Advertising

Full View

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News