ഹജ്ജിന് മുന്നോടിയായി അറഫാ മൈതാനിയിൽ 20,000 തണൽമരങ്ങൾ നട്ടുപിടിപ്പിച്ചു

ഗ്രീൻ ഇൻഷിയേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് തണൽമരങ്ങൾ നട്ടുപിടിപ്പിച്ചത്.

Update: 2025-05-17 17:18 GMT
Editor : Thameem CP | By : Web Desk

മക്ക: ഹജ്ജ് കർമ്മത്തിന് മുന്നോടിയായി അറഫാ മൈതാനിയിൽ ആയിരക്കണക്കിന് തണൽമരങ്ങൾ നട്ടുപിടിപ്പിച്ചു. സൗദി അറേബ്യയുടെ ഗ്രീൻ ഇൻഷിയേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് തണൽമരങ്ങൾ നട്ടുപിടിപ്പിച്ചത്. ഹാജിമാർ സംഗമിക്കുന്ന അറഫയിൽ 290,000 ചതുരശ്ര മീറ്റർ സ്ഥലത്ത് 20,000 മരങ്ങളാണ് കിദാന കമ്പനിയുടെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ചത്.

അറഫാ പ്രഭാഷണം നടക്കുന്ന ചരിത്രപ്രധാനമായ മസ്ജിദ് നമിറയുടെ പരിസരത്താണ് പ്രധാനമായും മരങ്ങൾ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. പള്ളിയുടെ കിഴക്കൻ മുറ്റത്ത് മാത്രം 2000 മരങ്ങൾ നട്ടിട്ടുണ്ട്. ഈ ഹരിതവൽക്കരണം അറഫയിലെത്തുന്ന ഹാജിമാർക്ക് ഭാവിയിൽ തണുപ്പും തണലും നൽകും എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News