റമദാനിലെ ആദ്യ പത്തിൽ പ്രവാചക പള്ളിയിലെത്തിയത് 97 ലക്ഷം വിശ്വാസികൾ
മക്കയിലും പ്രതിദിനം 10 ലക്ഷത്തിലേറെ വിശ്വാസികൾ
Update: 2025-03-12 17:15 GMT
ജിദ്ദ: റമദാനിൽ മദീനയിലെ പ്രവാചക പള്ളിയിൽ ഇതുവരെ 97 ലക്ഷം വിശ്വാസികൾ എത്തി. ആദ്യ 10 ദിവസങ്ങൾ പിന്നിടുമ്പോഴത്തെ കണക്കുകളാണിത്. മക്കയിലെ മസ്ജിദുൽ ഹറമിലും വലിയ തിരക്കാണ് ഓരോ ദിവസവും. പ്രതിദിനവും 10 ലക്ഷത്തിലേറെ തീർത്ഥാടകർ മക്കയിലെ ഹറമിൽ എത്തുന്നുണ്ട്.
ജിദ്ദ, മദീന, ത്വായിഫ്, ജിസാൻ തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് എത്തുന്ന തീർത്ഥാടകർക്കായി ആറ് പ്രധാന പാർക്കിങ്ങുകൾ മക്കയുടെ അതിർത്തികളിൽ സജ്ജീകരിച്ചു. ഇവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്ത് വേണം ഉംറ തീർത്ഥാടകർക്ക് ഹറമിലെത്താൻ. എ.ഐ ഉൾപ്പെടെയുള്ള ക്രൗഡ് മാനേജ്‌മെന്റ് സംവിധാനങ്ങൾ ഇരു ഹറമിലുമുണ്ട്. തീർത്ഥാടകരുടെ സേവനത്തിനായി 11,000ത്തോഓളം സേവകർ മക്ക ഹറമിൽ ഉണ്ട്.