എ.എഫ്.സി ചാമ്പ്യൻസ് ലീഗ്: മുംബൈ സിറ്റിയെ തറപറ്റിച്ച് അൽ ഹിലാൽ

മറുപടിയില്ലാത്ത 6 ഗോളുകൾക്കാണ് മുംബൈ അൽ ഹിലാലിന് കീഴടങ്ങിയത്

Update: 2023-10-24 19:22 GMT

ജിദ്ദ: സൗദിയിൽ നടന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിക്ക് കനത്ത തോൽവി. എതിരില്ലാത്ത ആറ് ഗോളിനാണ് സൗദി ക്ലബ്ബായ അൽ ഹിലാൽ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്. ഇതോടെ എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഡി യിൽ മുംബൈ സിറ്റി അവസാന സ്ഥാനത്തെത്തി.

 ഫുൾഹാം മുൻ സ്‌ട്രൈക്കർ അലക്‌സാണ്ടർ മിട്രോവിച്ചിന്റെ ഹാട്രിക്ക് അൽ ഹിലാലിനെ ഉജ്ജ്വല വിജയത്തിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ അൽ ഹിലാലിന്റെ ഒരു ഗോളിന് മാത്രം കീഴടങ്ങിയ മുംബൈ സിറ്റി രണ്ടാം പകുതിയിൽ അൽ ഹിലാലിന്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് മുന്നിൽ തകർന്ന് തരിപ്പണമായി.

Advertising
Advertising

മിട്രോവിച്ചിനെ കൂടാതെ മിലിങ്കോവിച്ച് സാവിച്ച്, അൽ ബെറിക്, അൽ മാൽക്കി എന്നിവരുടെ വകായായിരുന്നു മറ്റു ഗോളുകൾ. മറുപടി ഇല്ലാത്ത ആറ് ഗോളുകൾക്ക് മുംബൈ സിറ്റി കീഴടങ്ങിയപ്പോൾ, എ.എഫ്.സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഡി യിൽ 7 പോയിന്റുമായി അൽ ഹിലാൽ ഒന്നാം സ്ഥാനത്തെത്തി. കളിച്ച മൂന്ന് മത്സരങ്ങളിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ മുംബൈ സിറ്റി എഫ്.സി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്. എ.എഫ.്‌സി ചാമ്പ്യൻസ് ലീഗിലെ ഹോം മത്സരത്തിൽ മുംബൈ സിറ്റി വീണ്ടും അൽ ഹിലാലുമായി ഏറ്റുമുട്ടും. നവംബർ 6ന് മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News