ലോകത്തിലെ ഏറ്റവും വലിയ ഒബ്സർവേഷൻ വീൽ 'ഐൻ ദുബൈ' തുറന്നു

ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ഐൻ ദുബൈക്ക് മുകളിലിരുന്ന് കാപ്പി ആസ്വദിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവച്ചു

Update: 2021-10-21 17:56 GMT
Advertising

ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ വളയം ദുബൈയിൽ സഞ്ചാരികൾക്ക് തുറന്നുകൊടുത്തു. 'ഐൻ ദുബൈ' അഥവാ ദുബൈയുടെ കണ്ണ് എന്നാണ് ഈ കുറ്റൻ ചക്രത്തിന്‍റെ പേര്. ഇതിന് മുകളിലേറി ദുബൈ കിരീടാവകാശി കാപ്പി കുടിക്കുന്ന വീഡിയോ വൈറലാവുകയാണ്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ് ഐൻ ദുബൈക്ക് മുകളിലിരുന്ന് കാപ്പി ആസ്വദിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

ദുബൈ നഗരത്തിലെ ബ്ലൂവാട്ടർ ഐലന്‍റിലാണ് ഐൻ ദുബൈ നിർമിച്ചിരിക്കുന്നത്. 250 മീറ്ററാണ് ഇതിന്‍റെ ഉയരം. വളയത്തിലൊരിക്കിയ കാബിനിലിരുന്ന് ദുബൈ നഗരത്തിന്‍റെ കണ്ണായ മേഖലയിലെ കാഴ്ചകളെല്ലാം കാണാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. 1750 പേർക്ക് ഒരേ സമയം ഇതിൽ കയറാം. മൂന്ന് തരം കാബിനുകളുണ്ട്. നിരീക്ഷണത്തിനും, ഒത്തുചേരലുകൾക്കും, പുറമെ സ്വകാര്യ ആവശ്യത്തിനും ഉപയോഗിക്കാവുന്നവ. 38 മിനിറ്റ് കൊണ്ടാണ് ഐൻ ദുബൈ ഒരു കറക്കം പൂർത്തിയാക്കുക. വിനോദസഞ്ചാരികൾക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ഒരു കറക്കമോ, രണ്ട് കറക്കമോ തെരഞ്ഞെടുത്ത് ഇതിൽ പ്രവേശിക്കാം. ദുബൈയിലേക്ക് എത്താൻ വിനോദസഞ്ചാരികൾക്ക് മറ്റൊരു കാരണം കൂടിയാവുകയാണ് ഐൻ ദുബൈ.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News