സൗദിയില്‍ സന്ദര്‍ശനത്തിനെത്തിയ ആലപ്പുഴ സ്വദേശിനി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Update: 2023-06-08 03:26 GMT
Advertising

സൗദിയില്‍ സന്ദര്‍ശനത്തിനെത്തിയ മലയാളി വനിത ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ആലപ്പുഴ ചെമ്പകശ്ശേരി വട്ടയാല്‍ വാര്‍ഡ് സ്വദേശിനി നസീമ മുഹമ്മദാണ് അല്‍ഹസ്സയില്‍ മരിച്ചത്. 62 വയസ്സായിരുന്നു.

രണ്ട് മാസം മുമ്പ് മകന്റെ കുടുംബത്തോടൊപ്പം കഴിയാന്‍ സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയതായിരുന്നു. നെഞ്ച് വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നസീമ മരണപ്പെടുകയായിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News