ബിനാമി ബിസിനസ്; നിയമ ലംഘകരായ വിദേശികള്‍ പിടിയില്‍

പിടിയിലായവര്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല

Update: 2022-03-16 07:38 GMT
Advertising

സൗദിയില്‍ ബിനാമി ബിസിനസ് സംരഭങ്ങള്‍ കണ്ടെത്തുന്നതിന് വാണിജ്യ മന്ത്രാലയം നടത്തി വന്ന പരിശോധനകളില്‍ നിയമ ലംഘകര്‍ പിടിയിലായി. സ്‌പെയര്‍പാര്‍ട്സ്, ബാറ്ററി വില്‍പന സ്ഥാപനങ്ങള്‍ നടത്തിയ വിദേശികളാണ് പിടിയിലായത്. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

സൗദിയില്‍ ബിനാമി ബിസിനസുകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പരിശോധന ശക്തമായി തുടരുകയാണ്. വിവിധ വകുപ്പുകളുടെ സഹായത്തോടെ വാണിജ്യ മന്ത്രാലയമാണ് പരിശോധന നടത്തി വരുന്നത്. കഴിഞ്ഞദിവസം പിടിയിലായവര്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഡാറ്റാ അനാലിസിസ് അവലംബിച്ചാണ് അന്വേഷണങ്ങളും നിരീക്ഷണങ്ങളും നടത്തി വരുന്നത്. നിരീക്ഷണങ്ങള്‍ക്കൊടുവില്‍ ബിനാമി സ്ഥാപനങ്ങളാണെന്ന് വ്യക്തമാകുന്നതോടെ പരിശോധന നടത്തി നിയമ ലംഘകരെ പിടികൂടുന്നതാണ് രീതി. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News