ബിൻഖമീസ് ഇന്റർനാഷണൽ പതിനഞ്ചാം വാർഷികാഘോഷം തുടങ്ങി

ജിദ്ദ, മദീന , ഹഫർ ബാത്തൻ എന്നി പ്രവിശ്യകളിലെ ബ്രാഞ്ചുകൾക്ക് വേണ്ടി തൊട്ടടുത്ത ദിവസം തന്നെ ജിദ്ദയിൽ സ്റ്റാഫ് മീറ്റ് സംഘടിപ്പിക്കും

Update: 2023-03-21 19:45 GMT

സൗദി അറേബ്യയിലെ ഹോൾസെയിൽ രംഗത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ബിൻഖമീസ് ഇന്റർനാഷണൽ പതിനഞ്ചാം വാർഷികാഘോഷം തുടങ്ങി. ട്രേഡിങ്ങ് കമ്പനിയുടെ വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ ജീവനക്കാരുടെ സംഗമത്തിൽ ഉപഹാരങ്ങൾ കൈമാറി. റിയാദ് റീജിയൻ അസീസിയ ട്രെയിൻ മാളിലെ കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു പരിപാടികൾ.

ബിൻ ഖമീസ് ഇന്റർനാഷണൽ പതിനഞ്ചാം വാർഷികാഘോഷത്തിലാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സ്റ്റാഫ് സംഗമം. സിഇഒ മുഹമ്മദ് ഫൈസൽ ചെങ്ങനക്കാട്ടിൽ, മാനേജിങ് ഡിറക്ടർമാരായ ജാഫർ പാടത്ത് , ഷൗക്കത് കണ്ണിത്തൊടി , അരീക്കാട്ട് മുസ്തഫ, റാഷിദ് ബിൻഖമീസ് എന്നിവർ സംഗമത്തിൽ സംസാരിച്ചു. കമ്പനിയുടെ വളർച്ചയിൽ കൂടെ നിന്ന എല്ലാ സ്റ്റാഫ് അംഗങ്ങളെയും പ്രത്യേകം ആദരിക്കുകയും സമ്മാനങ്ങൾ നൽകി അനുമോദിക്കുകയും ചെയ്തു. സംഗീത വിരുന്നും ചടങ്ങിൽ ഒരുക്കിയിരുന്നു.

Advertising
Advertising
Full View

ജിദ്ദ, മദീന , ഹഫർ ബാത്തൻ എന്നി പ്രവിശ്യകളിലെ ബ്രാഞ്ചുകൾക്ക് വേണ്ടി തൊട്ടടുത്ത ദിവസം തന്നെ ജിദ്ദയിൽ സ്റ്റാഫ് മീറ്റ് സംഘടിപ്പിക്കും. സ്വീറ്റ്‌സ് , ഫുഡ് സ്റ്റഫ് എന്നി മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനി കൂടുതൽ മേഖലകളിലേക്ക് കടക്കുകയാണ്. സൗന്ദര്യവർധക വസ്തുക്കൾ, പ്ലാസ്റ്റിക് . ടോയ്‌സ് എന്നി മേഖലകളിലേക്ക് കൂടിയാണ് കമ്പനി പ്രവർത്തനം വ്യാപിപ്പിക്കുന്നത്. സൗദിയിലെ വ്യത്യസ്ഥ പ്രവിശ്യകളിലായി 4 ബ്രാഞ്ചുകൾ കൂടി പ്രവർത്തന സജ്ജമാകുന്നതായും ചടങ്ങിൽ ബിൻഖമീസ് ഗ്രൂപ്പ് ചെയർമാൻ പി കെ അബ്ദുൽ ഹമീദ് അറിയിച്ചു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News