സൗദിയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം മറവുചെയ്തു
ഹൃദയാഘാതത്തെ തുടർന്നായിരുന്നു എറണാകുളം ആലുവ മണലിമുക്ക് കടവിൽ അബിനാസ് മരണപ്പെട്ടത്
Update: 2025-07-31 13:30 GMT
ദമ്മാം: സൗദിയിലെ ജുബൈലിൽ മരണപ്പെട്ട എറണാകുളം ആലുവ മണലിമുക്ക് കടവിൽ അസീസിന്റെയും ആബിദയുടെയും മകൻ അബിനാസിന്റെ മൃതദേഹം മറവ് ചെയ്തു. ഹൃദയാഘാതത്തെ തുടർന്നാണ് അബിനാസ് ഒരാഴ്ച മുമ്പ് മരിച്ചത്. ജോലി സ്ഥലത്ത് വെച്ചായിരുന്നു മരണം. ദമ്മാമിൽ സനാദന ട്രാൻസ്പോർട്ടിങ് കമ്പനിയിൽ ട്രൈലർ ഡ്രൈവർ ആയി ജോലി ചെയ്തു വരികയാണ്.
മൃതദേഹം അൽഖോബാർ തുഖ്ബയിൽ ഖബറടക്കി. സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടിൽ നിന്ന് മാതാപിതാക്കൾ സൗദിയിൽ എത്തിയിരുന്നു. സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെയായിരുന്നു നടപടികൾ പൂർത്തിയാക്കിയത്.