സൗദിയില്‍ വാഹന പരിശോധന പൂര്‍ത്തിയാക്കാന്‍ ബുക്കിംഗ് പ്രാബല്യത്തില്‍

എം.വി.പി.ഐ സ്റ്റേഷനുകളില്‍ ബുക്കിംഗ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന

Update: 2023-05-03 18:36 GMT

സൗദിയില്‍ വാഹനങ്ങളുടെ സാങ്കേതിക സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് പ്രാബല്യത്തിലായി. രാജ്യത്തെ എല്ലാ ഫഹസ് കേന്ദ്രങ്ങളിലെയും പരിശോധന കൗണ്ടറുകളുടെ അന്‍പത് ശതമാനം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കായി പരിമിതപ്പെടുത്തി. എം.വി.പി.ഐ വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ബുക്ക് ചെയ്യാം.

വാഹനങ്ങളുടെ പിരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ ഫഹസ് പൂര്‍ത്തിയാക്കുന്നതിന് ഓണ്‍ലൈന്‍ ബുക്കിംഗ് പ്രാബല്യത്തിലായി. രാജ്യത്തെ എല്ലാ എം.വി.പി.ഐ സ്റ്റേഷനുകളിലും ബുക്കിംഗ് സംവിധാനം നിലവില്‍ വന്നതായി ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ സാസോ അറിയിച്ചു. സ്‌റ്റേഷനുകളിലെ അന്‍പത് ശതമാനം കൗണ്ടറുകള്‍ ബുക്കിംഗ് നടത്തുന്നവര്‍ക്കായി മാറ്റി വെക്കും. സ്റ്റേഷനുകളിലനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കളുടെ സമയം നഷ്ടം നികത്തുന്നതിനും ലക്ഷ്യമിട്ടാണ് ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് അതോറിറ്റി അതികൃതര്‍ വ്യക്തമാക്കി. എം.വി.പി.ഐ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ബുക്കിംഗ് എടുക്കാന്‍ സൗകര്യമുണ്ട്.

പുതിയ വാഹനങ്ങളുടെ ആദ്യത്തെ സാങ്കേതിക പരിശോധന വാഹനങ്ങളുടെ തരവും രജിസ്‌ട്രേഷനും അനുസരിച്ച് വ്യത്യസ്ഥമായിരിക്കും. ഫഹസ് ലഭിക്കുന്നതിനായി മൂന്നു വര്‍ഷത്തിന് ശേഷമായിരിക്കും പുതിയ സ്വകാര്യ വാഹനങ്ങളുടെ ആദ്യത്തെ സാങ്കേതിക പരിശോധന നത്തുക. എന്നാല്‍ ടാക്‌സികള്‍, പൊതുഗതാഗത വാഹനങ്ങള്‍, പബ്ലിക് ബസുകള്‍ എന്നിവ യുടെ ആദ്യ പരിശോധന രണ്ട് വര്‍ഷത്തിന് ശേഷം നടത്തണം.

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News