തൊഴിലാളികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; മലയാളി ഉൾപ്പെടെ 2 മരണം

അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Update: 2022-09-20 19:24 GMT
Editor : banuisahak | By : Web Desk

ജിദ്ദ: സൗദിയിലെ തുറൈഫിൽ പ്രവാസി തൊഴിലാളികൾ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ മരിച്ചു. തൊഴിലാളികളുമായി ജോലി സ്ഥലത്തേക്ക് പുറപ്പെട്ട ബസ്സിന് പിറകിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് സൗദി അറേബ്യയിലെ തുറൈഫിൽ നിന്ന് അറാറിലേക്ക് പോകുന്ന ഹൈവേയിൽ വെച്ചായിരുന്നു അപകടം. പ്രവാസികളായ തൊഴിലാളികളെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്ന ബസ്സിന് പിറകിൽ ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ തിരുവനന്തപുരം സ്വദേശിയുൾപ്പെടെ രണ്ട് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയാണ് മരിച്ച രണ്ടാമത്തെയാൾ. ഇവർ ബസ്സിൻ്റെ പിൻസീറ്റിൽ ഇരുന്നായിരുന്നു യാത്ര ചെയ്തിരുന്നത് എന്നാണ് സൂചന.

Advertising
Advertising

തിരുവനന്തപുരം ആനയറ സ്വദേശി ചന്ദ്രശേഖരൻ നായരാണ് മരിച്ച മലയാളി. 55 വയസായിരുന്നു. 20 വർഷത്തോളമായി സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. മാസങ്ങൾക്ക് മുമ്പാണ് അവസാനമായി അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയത്. തുറൈഫ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ മറ്റ് 21 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News