മക്കയിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ ബസ് സർവീസ്

തീർഥാടകർക്ക് ഏറെ സൗകര്യമൊരുക്കുന്നതാണ് പദ്ധതി

Update: 2025-07-14 16:54 GMT
Editor : razinabdulazeez | By : Web Desk

ജിദ്ദ: മക്കയിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ ബസ് സർവീസ് ആരംഭിച്ചു. മക്ക റോയൽ കമ്മീഷന്റെ കീഴിലാണ് പുതിയ സംരംഭം. തീർഥാടകർക്ക് ഏറെ സൗകര്യമൊരുക്കുന്നതാണ് പദ്ധതി.

നിലവിൽ മക്കാ ടവർ, ക്ലോക്ക് ടവർ എന്നിവിടങ്ങളിൽ നിന്ന് ഹിറ കൾച്ചറൽ സെന്ററിലേക്കും അറഫയിലെ ജബലുറഹ്മയിലേക്കും ആണ് സർവീസ് ഉള്ളത്. mawakebalkhair.com എന്ന വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. സാധാരണ ദിനങ്ങളിൽ 2 മണി മുതൽ രാത്രി 11 മണിവരെയും വെള്ളിയാഴ്ചകളിൽ 5 മണി മുതൽ രാത്രി 11 മണിവരെയും ആണ് സർവീസ് ഉള്ളത്. “മക്ക ജീവിക്കുന്ന പൈതൃകം” എന്ന തലക്കെട്ടിൽ പ്രമോഷണൽ ക്യാമ്പെയ്ൻ റോയൽ കമ്മീഷൻ നടത്തിവരുന്നു. നേരത്തെ മദീനയിൽ ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുന്നതിന് പ്രത്യേക ബസ് സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ മക്കയിൽ ആദ്യമായാണ് ഇത്തരത്തിൽ സംരംഭം ഒരുക്കുന്നത്. മക്കയിലെ കൂടുതൽ ചരിത്ര സ്ഥലങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കും. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News