ഹാജിമാർക്ക് സ്മാർട്ട് വാച്ച് പദ്ധതിയുമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി

തീർഥാടകരുടെ മുഴുവൻ വിവരങ്ങളും ലഭ്യമാകുന്നതാകും വാച്ച്

Update: 2025-12-10 17:56 GMT
Editor : Thameem CP | By : Web Desk

ജിദ്ദ: തീർഥാടകരെ കാണാതാവുന്നത് തടയുന്നതിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ എത്തുന്ന ഹാജിമാർക്ക് സ്മാർട്ട് വാച്ച് നൽകും. തീർഥാടകരുടെ എല്ലാ വിവരങ്ങളും ലഭ്യമാകുന്ന ഈ വാച്ചുകൾക്ക് വേണ്ടി 86 കോടിയിലധികം രൂപയുടെ കരാറിനായി കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹജ്ജ് സുവിധ ആപ്പുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ഈ സ്മാർട്ട് വാച്ച് വഴി, തീർഥാടകരുമായുള്ള ബന്ധം നഷ്ടപ്പെട്ടാലോ അവരെ കാണാതാവുകയോ ചെയ്താൽ, അവർ എത്തിച്ചേർന്നിട്ടുള്ള സ്ഥലത്തിന്റെ വിവരങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കും. അന്താരാഷ്ട്ര റോമിംഗ് സംവിധാനവും ഒരു ജിബി ഡാറ്റയോടെ 60 ദിവസത്തെ വാലിഡിറ്റിയും ഈ വാച്ചുകൾക്കുണ്ടാകും.

ഈ പുതിയ പദ്ധതി പ്രകാരം, മൊത്തം 1,22,518 സ്മാർട്ട് വാച്ചുകളാണ് കമ്പനികൾ നൽകേണ്ടി വരിക. ഒരു വാച്ചിന് ശരാശരി 7,050 രൂപയാണ് കണക്കാക്കുന്ന ഏകദേശ ചെലവ്. ഈ വാച്ചുകളുടെ നിർമാണത്തിനായി കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിസംബർ 22നകം താൽപ്പര്യമുള്ള കമ്പനികൾ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News