റമദാനിൽ അൽ ജൗഫിലെ മുഴുവൻ സ്‌കൂളുകളിലും പ്രവൃത്തി സമയത്തിൽ മാറ്റം

ക്ലാസുകൾ രാവിലെ 9:30 മുതൽ

Update: 2026-02-15 11:32 GMT
Editor : Thameem CP | By : Web Desk

അൽ ജൗഫ്: വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം മുതൽ അൽ ജൗഫ് മേഖലയിലെ വിദ്യാലയങ്ങളുടെ പ്രവൃത്തിസമയത്തിൽ മാറ്റം വരുത്തിയതായി വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. പുതിയ സമയക്രമമനുസരിച്ച് മേഖലയിലെ എല്ലാ പൊതുവിദ്യാലയങ്ങളിലും സ്വകാര്യ, ഇന്റർനാഷണൽ സ്‌കൂളുകളിലും കിന്റർഗാഡനുകളിലും രാവിലെ 9:30നായിരിക്കും ക്ലാസുകൾ ആരംഭിക്കുന്നത്. എന്നാൽ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ നൽകുന്ന സ്‌കൂളുകൾക്ക് രാത്രി 9:00 മുതലായിരിക്കും ക്ലാസുകൾ നിശ്ചയിച്ചിരിക്കുന്നത്. രാത്രി ഒമ്പതു മണിക്ക് തന്നെ ആദ്യ പിരീഡ് ആരംഭിക്കുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സമയക്രമം വിദ്യാർഥികളെയും രക്ഷിതാക്കളെയും കൃത്യമായി അറിയിക്കണമെന്നും പ്രഖ്യാപിച്ച ഷെഡ്യൂൾ കർശനമായി പാലിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് സ്‌കൂൾ അധികൃതർക്ക് നിർദേശം നൽകി.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News