ദമ്മാം സ്റ്റേഡിയം നിര്‍മ്മാണത്തിന് ചൈനീസ് സാങ്കേതിക വിദ്യ; നൂതന സാങ്കേതിക വിദ്യയെ കുറിച്ച് പഠനം നടത്തി അരാംകോ

കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ ഉത്പന്നങ്ങളുള്‍പ്പെടുത്തി പ്രകൃതി സൗഹൃദ മാതൃകയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം

Update: 2024-10-23 08:28 GMT

ദമ്മാമില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണത്തിന് ചൈനീസ് നൂതന സാങ്കേതിക വിദ്യകൂടി ഉപയോഗപ്പെടുത്താനുള്ള സാധ്യതയെ കുറിച്ച് പഠിക്കുകയാണെന്ന് സൗദി അരാംകോ. ചൈന നാഷണൽ ബിൽഡിംഗ് മെറ്റീരിയൽസ് ഗ്രൂപ്പിൻ്റെ സഹകരണത്തോടെയാണ് നിര്‍മ്മാണം നടത്തുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ ഉത്പന്നങ്ങളുള്‍പ്പെടുത്തി പ്രകൃതി സൗഹൃദ മാതൃകയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

ലോകകപ്പ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന ദമ്മാം റാക്കയിലെ സ്റ്റേഡിയം നിര്‍മ്മാണത്തില്‍ നൂതന സാങ്കേതി വിദ്യകള്‍ ഉപയോഗപ്പെടുത്താനുള്ള പഠനം നടക്കുകയാണെന്ന് സൗദി അരാംകോ വ്യക്തമാക്കി. ചൈനീസ് ഉന്നത സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിപ്പെടുത്തുക. ചൈന നാഷണൽ ബിൽഡിംഗ് മെറ്റീരിയൽസ് ഗ്രൂപ്പിൻ്റെ സഹകരണത്തോടെയാണ് ഇത് സാധ്യമാക്കുക. ഉയർന്ന കാർബൺ ബഹിർഗമനമുള്ള പരമ്പരാഗത വസ്തുക്കൾക്ക് പകരം കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹായിക്കുന്ന ലോഹേതര വസ്തുക്കൾ ഇതിനായി ഉപയോഗപ്പെടുത്തും.

Advertising
Advertising

 നൂതന വസ്തുക്കള്‍ ഉപയോഗിച്ച് കൂടുതൽ പ്രാദേശികവൽക്കരിക്കാനും ഇത് വഴി സാധിക്കും. ഇതുമായി ബന്ധപ്പെട്ടുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യാനുള്ള അവസരങ്ങൾ കെട്ടിട നിർമ്മാണ സാമഗ്രികളുടെ മേഖലയിലുണ്ടെന്നും കമ്പനി വിശദീകരിച്ചു.ലോകകപ്പിന് പുറമെ 2027 ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയാകും. ദമ്മാമിലെ സ്റ്റേഡിയം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ അല്‍ഖാദിസിയ ക്ലബ്ബിന്‍റെ ഹോം ഗ്രൗണ്ടായി മാറ്റുവാനും പദ്ധതിയുണ്ട്. 47000 സീറ്റിംഗ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിന്‍റെ നിര്‍മ്മാണം 2026ഓടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News