രാജ്യത്ത് ആസ്ഥാനമില്ലാത്ത കമ്പനികള്‍ക്ക് ഇനി സൗദിയില്‍ നിയന്ത്രണം

രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്

Update: 2023-01-09 18:41 GMT
Editor : ijas | By : Web Desk

ദമ്മാം: രാജ്യത്ത് ആസ്ഥാനമില്ലാത്ത കമ്പനികള്‍ക്ക് നിയന്ത്രണവുമായി സൗദി അറേബ്യ. സൗദിയില്‍ ആസ്ഥാനമില്ലാത്തതും എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ ആസ്ഥാനമുള്ളതുമായ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടുന്നതിനാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇത്തരം കമ്പനികള്‍ക്ക് ഒരു മില്യണില്‍ അധികം റിയാല്‍ മൂല്യമുള്ള പദ്ധതികള്‍ അനുവദിക്കില്ലെന്ന് സൗദി നിക്ഷേപ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്ത് പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.

Advertising
Advertising

പ്രാദേശിക ആസ്ഥാനമില്ലാത്ത കമ്പനികള്‍ക്ക് പരമാവധി അനുവദിക്കാവുന്ന പദ്ധതി മൂല്യം ഒരു മില്യണായി നിജപ്പെടുത്തി. രാജ്യത്തിന് പുറത്ത് മിഡില്‍ ഈസ്റ്റിലാണ് ആസ്ഥാനമെങ്കിലും നിബന്ധന ബാധകമായിരിക്കും. കമ്പനികളില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനും സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനും നിര്‍ദ്ദേശം ബാധകമായിരിക്കും. എന്നാല്‍ തദ്ദേശീയ കമ്പനികളില്‍ നിന്ന് ഓഫറുകള്‍ ലഭിക്കാതിരിക്കുകയോ ലഭിച്ച ഓഫറുകള്‍ വിദേശ കമ്പനികളുടെ ഓഫറിനെക്കാള്‍ 25 ശതമാനത്തില്‍ അധികമാകുകയോ ചെയ്താല്‍ നിബന്ധനയില്‍ ഇളവ് ലഭിക്കും.

Full View

അടിയന്തര സാഹചര്യങ്ങള്‍ നേരിടേണ്ട ഘട്ടങ്ങളിലും വിദേശ കമ്പനികളുടെ സേവനം നിബന്ധനകള്‍ക്ക് വിധേയമായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഇത് സംബന്ധിച്ച രൂപ രേഖ വിദേശ വ്യാപാര അതോറിറ്റിയുമായി ചേര്‍ന്ന് തയ്യാറാക്കി വരികയാണെന്ന് സൗദി നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News