സൗദിയില്‍ അനധികൃതമായി റോഡ് മുറിച്ച് കടന്നാല്‍ പിഴ
ദമ്മാം നഗരത്തിലാണ് ട്രാഫിക് വിഭാഗം പരിശോധന ശക്തമാക്കിയത്
Update: 2022-09-16 18:45 GMT
ദമ്മാം: സൗദിയിലെ ദമ്മാമില്‍ സീബ്രലൈനിലൂടെയല്ലാതെ റോഡ് മുറിച്ച് കടക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് പിഴ ചുമത്തി തുടങ്ങി. അനധികൃതമായി റോഡുകള്‍ മുറിച്ച് കടക്കുന്നവര്‍ക്കെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് സൗദി ട്രാഫിക് വിഭാഗം.
ദമ്മാം സീക്കോക്ക് സമീപമുള്ള റോഡുകളില്‍ ഇത്തരത്തില്‍ ക്രോസ് ചെയ്തതിന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പിഴ ചുമത്തി. കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പെടുന്നത് പതിവായതോടെയാണ് ട്രാഫിക് വിഭാഗം നടപടി ശക്തമാക്കിയത്.