Writer - razinabdulazeez
razinab@321
റിയാദ്: ഇറക്കുമതി ചെയ്യുന്ന മൃഗങ്ങൾക്കുള്ള കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി സൗദി. മന്ത്രിസഭയുടേതാണ് തീരുമാനം. വിദേശത്തുനിന്നെത്തുന്ന ബലി മൃഗങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടിയാണ് ഒഴിവാക്കിയത്. ഹജ്ജിന് മുന്നോടിയായി ബലി മൃഗങ്ങളുടെ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ വിപണിയിൽ ബലി മൃഗങ്ങളുടെ ലഭ്യതയിലും വർധനവുണ്ടാകും. നിലവിൽ ബലി മൃഗങ്ങൾക്ക് ഉയർന്ന വിലയാണ് ഈടാക്കുന്നത്. 750 മുതൽ 2,100 റിയാൽ വരെ ആടിന് നിലവിൽ വില വരുന്നുണ്ട്. ഇറക്കുമതി വർധിപ്പിച്ച് വിപണിയിൽ ലഭ്യത കൂടുന്നതോടെ മൃഗങ്ങളുടെ വില കുറയും. ബലി മൃഗങ്ങളെ പ്രത്യേക മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമാണ് വിതരണം ചെയ്യുന്നത്. പ്രായം കുറഞ്ഞ ആട്, മാട്, ഒട്ടകം തുടങ്ങിയവയ്ക്കാണ് ആവശ്യക്കാർ ഏറെയും.