സിബിഎസ്ഇ ശാസ്ത്ര പ്രദർശന മത്സരം ദമ്മാം അൽ മുന സ്‌കൂളിന് ഒന്നാം സ്ഥാനം

അധ്യാപകരുടെ സഹായത്താൽ കുട്ടികൾ രൂപ കല്പന ചെയ്ത അഗ്രി ബോട്ട് ആണ് സമ്മാനർഹമായത്

Update: 2025-10-12 12:58 GMT
Editor : Mufeeda | By : Web Desk

ദമ്മാം: സിബിഎസ്ഇ ദേശീയ ശാസ്ത്ര-കായിക മത്സരങ്ങളുടെ ഭാഗമായി നടത്തിയ സൗദി തല ക്ലസ്റ്റർ ശാസ്ത്രമേളയുടെ ജൂനിയർ വിഭാഗത്തിൽ ദമ്മാം അൽ മുന സ്‌കൂൾ ഒന്നാം സ്ഥാനം നേടി. ജിദ്ദ ഇന്റർനാഷൻ ഇന്ത്യൻ സ്‌കൂളിൽ സൗദിയിലെ മുപ്പത്തിയഞ്ചിലധികം വരുന്ന സ്‌കൂളുകളെ പ്രതിനിധീകരിച്ച് നടന്ന മത്സരത്തിൽ അൽ മുന സ്‌കൂൾ വിദ്യാർത്ഥികളായ ഹസ്സൻ അഹ്‌മദ്, ഇസാൻ എന്നിവർ അവതരിപ്പിച്ച പ്രൊജക്റ്റാണ് ഒന്നാം സ്ഥാനത്തിന് അർഹത നേടിയത്. ശാസ്ത്ര അധ്യാപികമാരായ രമ്യ പ്രെനിൽ, സൂര്യ രഞ്ജിത്ത്, ഫൗമിയ ഹനീഷ്.എ, ഉണ്ണീൻ കുട്ടി എന്നിവരുടെ സഹായത്താൽ കുട്ടികൾ രൂപ കല്പന ചെയ്ത അഗ്രി ബോട്ട് ആണ് സമ്മാനർഹമായത്.

Advertising
Advertising

പീസോഇലക്ട്രിക് പ്രതിഭാസം ഉപയോഗിച്ചുള്ള ഊർജ സംരക്ഷണം, പരിസ്ഥിതി സൗഹൃദ കാർഷിക റോബോട്ടിക് എന്നീ പദ്ധതികളാണ് വിദ്യാർത്ഥികൾ വിജയകരമായി അവതരിപ്പിച്ചത്. പീസോ ഇലക്ട്രിക്ക് പ്രതിഭാസത്തിലൂടെ മനുഷ്യന്റെ നടത്തം ഉൾപ്പടെയുള്ള ചലനങ്ങളിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുകയും ഊർജോൽപാദനത്തിന്റെ ഭാഗമായുള്ള പരിസ്ഥിതി മലിനീകരണം പരമാവധി കുറക്കുകയും ചെയ്യുന്ന സാങ്കേതിക വിദ്യയാണ് കുട്ടികൾ വികസിപ്പിച്ചെടുത്തത്. അഗ്രി ബോട്ട് എന്ന് പേരിട്ട കാർഷിക റോബോട്ട് ഉപയോഗിച്ചു കൃഷിയിടങ്ങളിൽ സ്വയം പര്യാപ്ത യന്ത്ര സഹായത്തോടെ നിലം ഉഴുതൽ, വിത്തിടൽ, ജലസേചനം ഉൾപ്പടെയുള്ള മുഴുവൻ കാർഷിക ജോലികളും ഹൈഡ്രോ ഇലക്ട്രിക്ക് സെൻസറുകളുടെ സഹായത്താൽ നിർവഹിക്കുകയും പരിസ്ഥിതി മലിനീകരണം ഇല്ലാതെ ചുരുങ്ങിയ ചിലവിൽ മികച്ച കൃഷിയുമാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്തത്.

ജിദ്ദയിലെ വിവിധ സാങ്കേതിക സർവകകലാശാലകളിൽ നിന്നുള്ള പ്രഗത്ഭരാണ് ശാസ്ത്ര പ്രദർശന മേളയിലെ പ്രദർശനങ്ങൾ മൂല്യ നിർണയം നടത്തിയത്.ക്ലസ്റ്റർ തല ക്വിസ്സ് മൽസരത്തിൽ അൽ മുന സ്‌കൂൾ വെങ്കലം കരസ്ഥമാക്കി. സൗദിയിലെ വിവിധ പ്രവിശ്യകളിൽ നിന്നുമുള്ള മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുത്ത ടീമുകളാണ് ദേശീയ തല ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. അൽ മുന സ്‌കൂൾ വിദ്യാർത്ഥികളായ സയ്യിദ് തമീം അഷ്റഫ്, ഹുദാ എന്നീ വിദ്യാർത്ഥികൾ വിജയികളായി.

വിജയികളെ അൽ മുന സ്‌കൂൾ മാനേജിങ് ഡയറക്ടർ ഡോ. ടി പി മുഹമ്മദ്, ജനറൽ മാനേജർ അബ്ദുൽ ഖാദർ മാസ്റ്റർ , പ്രിൻസിപ്പൽ നൗഫൽ മാസ്റ്റർ , ഹെഡ് മാസ്റ്റർ പ്രദീപ് കുമാർ, വസുധ അഭയ്, നിഷാദ്, സിറാജ്, കൗസർ, പ്രീജ എന്നിവർ അഭിനന്ദിച്ചു. വിജയികളെയും പരിശീലകരായ ഹഫ്‌സ, നൗഷീൻ, ജാസ്മിൻ, നസീഹത് എന്നിവരെയും അധ്യാപകരും, രക്ഷിതാക്കളും ചേർന്ന് സ്വീകരിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News