നൂറു മേനീ വിജയവുമായി ദമ്മാം അല്‍മുന സ്‌കൂള്‍

പരീക്ഷ എഴുതിയവരിൽ 91 ശതമാനം കുട്ടികളും ഫസ്റ്റ് ക്ലാസ്സിനു മുകളിൽ മാർക്ക് നേടി

Update: 2024-05-13 15:23 GMT

ദമ്മാം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ തുടർച്ചയായി പതിനൊന്നാം തവണയും മികച്ച വിജയം നേടി ദമ്മാം അൽമുന സ്‌കൂൾ. 95 ശതമാനം മാർക്കോടെ സയിദാ സൈനബ്, ഫാത്തിമ നവാബ് എന്നിവർ സ്‌കൂൾ ടോപ്പർമാറായി. ഹന ഹനീഷ്, അഞ്ചോ ബിജു, സകീന മഹവീൻ, സാറ നവാസ് എന്നിവർ ഉയർന്ന മാർക്കോടെ സ്‌കൂൾ മെഡലിസ്സ്റ്റുകളായി.

പരീക്ഷ എഴുതിയവരിൽ 50 ശതമാനം കുട്ടികളും ഡിസ്റ്റിങ്ഷന് മൂകളിൽ മാർക്ക് നേടി മികച്ച വിജയം കാഴ്ചവെച്ചപ്പോൾ 91 ശതമാനം കുട്ടികളും ഫസ്റ്റ് ക്ലാസ്സിനു മുകളിൽ മാർക്ക് നേടി. കുട്ടികൾക്ക് ഉന്നത വിജയം ലഭ്യമാക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് സ്‌കൂൾ മാനേജ്മെന്റും അധ്യാപകരും.

ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിജയത്തിനായി പരിശ്രമിച്ച അധ്യാപകരെയും മാനേജിങ് ഡയറക്ടർ ഡോക്ടർ ടി.പിമുഹമ്മദ്, മാനേജർ കാദർ മാസ്റ്റർ, പ്രിൻസിപ്പൽ കാസ്സിം ഷാജഹാൻ, പ്രധാനാധ്യാപകരായ, പ്രദീപ്കുമാർ, വസുധഅഭയ് എന്നിവർ അഭിനന്ദിച്ചു.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News