ദമ്മാം-മാംഗ്ലൂർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു

ഇന്നലെ രാത്രി 10.20ന് ദമ്മാമിൽ നിന്നും മംഗലാപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അനിശ്ചിതമായി നീളുന്നത്.

Update: 2024-03-07 12:26 GMT
Advertising

ദമ്മാം: യാത്രക്കാരെ വീണ്ടും വട്ടംകറക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. ദമ്മാം-മാംഗ്ലൂർ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. ഇന്നലെ രാത്രി 10.20ന് ദമ്മാമിൽ നിന്നും മംഗലാപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അനിശ്ചിതമായി നീളുന്നത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് ബോർഡിങ് നൽകിയ ശേഷം സർവീസ് റദ്ദാക്കുകയാണുണ്ടായത്. തുടർന്ന് രണ്ടു തവണ റീ ഷെഡ്യൂൾ ചെയ്‌തെങ്കിലും വിമാനം യാത്ര പുറപ്പെട്ടിട്ടില്ല.

രാത്രി 12.45നും രാവിലെ 11.25നുമാണ് റീ ഷെഡ്യൂൾ ചെയ്തത്. എന്നാൽ ഇതുവരെ യാത്ര പുറപ്പെടുവാനോ ഇത് സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാനോ കമ്പനി അധികൃതർ തയ്യാറായിട്ടില്ല. യാത്രക്കാർക്ക് താമസവും ഭക്ഷണവും അടക്കമുള്ള അവശ്യ സർവീസുകൾ ഒരുക്കുവാൻ കമ്പനി തയ്യാറാകുന്നില്ലെന്നും യാത്രക്കാർ പറയുന്നു. സൗദി കിഴക്കൻ പ്രവിശ്യയുടെ വിദൂര ദിക്കുകളിൽ നിന്നുൾപ്പെടെ ഇന്നലെ മുതൽ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ ഇതോടെ ദുരിതത്തിലായി. യാത്രക്കാരെ ദുരിതത്തിലാക്കുന്ന നടപടി എയർ ഇന്ത്യ ആവർത്തിക്കുന്നതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News