പികെ മാമുകോയയുടെ നിര്യാണത്തിൽ ദമ്മാം ഒ ഐ സി സി അനുശോചിച്ചു
കേരളത്തിലെ മുതിർന്ന കോൺഗ്രസ്സ് നേതാക്കളോടും പ്രവർത്തകരോടും അദ്ദേഹത്തിന് വലിയ ആത്മബന്ധമുണ്ടായിരുന്നു
ദമ്മാം: ദീർഘകാലം കോഴിക്കോട് കോർപറേഷൻ കൗൺസിലറും കോഴിക്കോട് ജില്ല കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റുമായിരുന്ന പികെ മാമുകോയയുടെ നിര്യാണത്തിൽ ദമ്മാം ഒ ഐ സി സി അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ മുതിർന്ന കോൺഗ്രസ്സ് നേതാക്കളോടും പ്രവർത്തകരോടും അദ്ദേഹത്തിന് വലിയ ആത്മബന്ധം ഉണ്ടായിരുന്നു. കോൺഗ്രസ് പ്രസ്ഥാനത്തെ ആത്മാർഥമായി ഹൃദയത്തിലേറ്റിയ ആളായിരുന്നു അദ്ദേഹം.
ഒ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് വൈസ് പ്രസിഡൻ്റായ മകൾ ഷിജില ഹമീദിനേയും, മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ഹമീദ് മക്കാശ്ശരിയേയും സന്ദർശിക്കാനായി സൗദിയിൽ എത്തിയപ്പോള്‍ ഇവിടുത്തെ സംഘടനാ പരിപാടികളിലും സജീവമായിരുന്നു അദ്ദേഹം. അത് വഴി ദമ്മാമിൽ നേടിയെടുത്ത സൗഹൃദ ബന്ധങ്ങൾ, മരണപ്പെടുന്നതിന് മുമ്പ് വരെ കാത്തുസൂക്ഷിച്ചിരുന്നതായി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ബിജു കല്ലുമല, ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി പ്രസിഡൻ്റ് ഇകെ സലീം, ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ അനുസ്മരിച്ചു.