ദമ്മാം വാഴക്കാട് കൂട്ടായ്മ യാത്രയയപ്പ് സംഘടിപ്പിച്ചു
Update: 2023-01-03 05:02 GMT
മുതിർന്ന അംഗത്തിനും കുടുംബത്തിനും ദമ്മാം വാഴക്കാട് കൂട്ടായ്മ യാത്രയയപ്പ് സംഘടിപ്പിച്ചു. നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന ടി.കെ.കെ ഹസ്സനും കുടുംബത്തിനുമാണ് യാത്രയയപ്പ് നൽകിയത്.
പ്രസിഡന്റ് പി.കെ അബ്ദുൽ ഹമീദ് ഉപഹാരം കൈമാറി. ഒ.കെ ഹുസൈൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ മാസ്റ്റർ, ജാവിശ് അഹമ്മദ്, നജീബ് അരഞ്ഞിക്കൽ, നസീബ്, മുജീബ് കളത്തിൽ എന്നിവർ സംസാരിച്ചു.