ഡോ. സാലിഹ് ബിൻ ഫൗസാൻ സൗദി ഗ്രാൻഡ് മുഫ്തി
കാബിനറ്റ് റാങ്കോടെ സൗദി ഉന്നത പണ്ഡിതസഭാ ചെയർമാനായും പ്രവർത്തിക്കും
റിയാദ്: സൗദി അറേബ്യയിലെ പുതിയ ഗ്രാൻഡ് മുഫ്തിയെ നിയമിച്ചു. ഡോ. സാലിഹ് ബിൻ ഫൗസാനാണ് പുതിയ ഗ്രാൻഡ് മുഫ്തി. സൗദി ഉന്നത പണ്ഡിതസഭാ ചെയർമാനായും കാബിനറ്റ് റാങ്കോടെ പ്രവർത്തിക്കും. നിലവിലെ ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് അന്തരിച്ചതോടെ സൗദി കിരീടാവകാശിയുടെ ഉത്തരവ് പ്രകാരമാണ് നിയമനം.
സൗദിയിലെ ഫത്‌വകൾ, മതനിയമങ്ങൾ എന്നീ കാര്യങ്ങളിൽ ഗ്രാൻഡ് മുഫ്തിയുടെ മേൽനോട്ടത്തിലാണ് തീരുമാനമെടുക്കാറുള്ളത്. ഖസീം പ്രവിശ്യയിലെ ബുറൈദയിൽ ജനിച്ച സാലിഹ് ബിൻ ഫൗസാൻ സൗദിയിലെ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനാണ്.
സെപ്റ്റംബർ 23നാണ് മുൻ ഗ്രാൻഡ് മുഫ്തി അന്തരിച്ചത്. ഉന്നത പണ്ഡിത സഭാ മേധാവി, ഫത്വ കമ്മിറ്റി ചെയർമാൻ, ജനറൽ പ്രസിഡൻസി ഓഫ് സ്‌കോളാർ റിസർച്ച് ആൻഡ് ഇഫ്ത, മുസ്ലിം വേൾഡ് ലീഗ് സുപ്രീം കൗൺസിൽ അംഗം, സൗദി ഗ്രാൻഡ് മുഫ്തി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു.