എറണാകുളം പ്രവാസി കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു

സംഗമത്തില്‍ ജീവകാരുണ്യ, ബിസിനസ് രംഗത്തുള്ളവരെ ആദരിച്ചു

Update: 2022-03-28 07:49 GMT

സൗദി അറേബ്യയിലെ എറണാകുളം പ്രവാസി കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു. ജീവകാരുണ്യ ബിസിനസ് രംഗത്തെ വ്യക്തികളെ പരിപാടിയില്‍ ആദരിച്ചു. പ്രവിശ്യയിലെ കലാകാരന്‍മാരും വിദ്യാര്‍ഥികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.  



 


സൗദി കിഴക്കന്‍ പ്രവിശ്യയിലെ സീഫ് അംഗങ്ങളുടെയും കുടംബങ്ങളുടെയം ഒത്തുചേരലായി സംഗമം മാറി. ജീവകാരുണ്യ പ്രവര്‍ത്തകയും ഇന്ത്യന്‍ എംബസി വളണ്ടിയറുമായ മഞ്ജു മണിക്കുട്ടന്‍, വ്യവസായി വര്‍ഗീസ് പെരുമ്പാവൂര്‍ എന്നിവരെ പരിപാടിയില്‍ ആദരിച്ചു. പ്രവിശ്യയിലെ കലാകാരന്‍മാരും വിദ്യാര്‍ഥികളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ജുബൈല്‍ ബ്രിട്ടീഷ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സജീറ അഞ്ചും, ജേക്കബ് ഉതുപ്പ്, സാജിദ് ആറാട്ടുപുഴ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. സിഫ് പ്രസിഡന്റ് സുനില്‍ മുഹമ്മദ്, വര്‍ഗ്ഗീസ് പെരുമ്പാവൂര്‍, റെജി പീറ്റര്‍, അശ്രഫ് ആലുവ, നാസ്സര്‍ ഖാദര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News