പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Update: 2023-04-02 10:27 GMT

പ്രവാസി വെൽഫെയർ ദമ്മാം റീജിയണൽ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക-സാംസ്‌കാരിക മാധ്യമ ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്തു. സൈഹാത്ത് സദാറ റിസോർട്ടിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി വളണ്ടിയർ കോർഡിനേറ്റർ ബേയ്ഖ് സാബ്, പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രോവിൻസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം, ജനറൽ സെക്രട്ടറി സുനില സലീം എന്നിവർ മുഖ്യാതിഥികളായി.

റീജിയണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഹീം തീരൂർക്കാട് പ്രവാസി വെൽഫെയറിന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.

പ്രവാസി സാംസ്‌കാരികാരിക വേദിയെന്ന പേരിൽ പത്ത് വർഷമായി പ്രവർത്തിച്ചു വന്നിരുന്ന സംഘടന ഏതാനും മാസങ്ങൾക്ക് മുമ്പാണ് പ്രവാസി വെൽഫെയർ സൗദി അറേബ്യ എന്ന് പുനർ നാമകരണം ചെയ്തത്. സംഗമത്തിൽ നൗഷാദ് ഇരിക്കൂർ, സാജിദ് ആറാട്ടുപ്പുഴ, മുഹമ്മദ് റഫീഖ്, സിറാജ്, ഷനീബ് അബൂബക്കർ, ഡോ. സിന്ധു ബിനു, ലീന ഉണ്ണികൃഷ്ണൻ,

Advertising
Advertising

ഡോ. അമിത ബഷീർ, ആസിഫ് താനൂർ, നജ്മുസ്സമാൻ, ഹുസ്‌ന ആസിഫ്, സിറാജ് അബൂബക്കർ, ഷംസീർ സാൻപ്രോ, ഷാനവാസ്, മുഹമ്മദ് അബൂബക്കർ എന്നിവരും വിവിധ ജില്ലാ-റീജിയണൽ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.


സംഗമത്തിന് ജനറൽ കൺവീനർ റഊഫ് ചാവക്കാട്, റീജിയണൽ ജില്ലാ ഭാരവാഹികളായ ബിജു പൂതകുളം, ജംഷാദ് അലി, ഷരീഫ് കൊച്ചി, അയ്മൻ സഈദ്, ഹാരിസ് കൊച്ചി, ഫൈസൽ കുറ്റ്യാടി, ആഷിഫ് കൊല്ലം, സലീം കണ്ണൂർ, ജമാൽ പയ്യന്നൂർ, മുഹമ്മദ് ഷമീം, ജമാൽ കൊടിയത്തൂർ, സിദ്ധീഖ് ആലുവ, അബ്ദുള്ള സൈഫുദ്ധീൻ, തൻസീം, ഷാജു പടിയത്ത്, ഷൗകത്ത് പാടൂർ, മുഹമ്മദ് അലി പാലക്കാട്, ഹാരിസ് കോഴികോട്, ജോഷി ബാഷ,സമീയുള്ള കെടുങ്ങല്ലൂർ, ഷമീർ പത്തനാപുരം, ഷക്കീർ ബിലാവിനകത്ത്, നബീൽ പെരുമ്പാവൂർ, ഫായിസ് കുറ്റിപ്പുറം, സുബൈർ പുല്ലാളൂർ, അനീസ മെഹബൂബ്, ഫാത്തിമ ഹാഷിം, ജസീറ ഫൈസൽ, സജ്‌ന സക്കീർ, ഷോബി ഷാജു, തിത്തു നവാഫ്, റമീസ അർഷദ്, നജ്‌ല ഹാരിസ്, സൽമ സമീയുള്ള എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News