സൗദിയില്‍ ഫൈബര്‍ ഒപ്റ്റിക്‌സ് കവറേജ് മേഖല വര്‍ധിച്ചു; 36 ലക്ഷം വീടുകളില്‍ സേവനം
ഹൈ സ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ 23 ലക്ഷത്തിലധികമായി വര്‍ധിച്ചു
സൗദിയില്‍ ഫൈബര്‍ ഒപ്റ്റിക്‌സ് നെറ്റ്‌വര്‍ക്ക് ശൃംഖലയുടെ വ്യാപനം അതിവേഗം നടന്നു വരുന്നതായി സൗദി ടെലികോം കമ്മീഷന്‍. ഇതിനകം 36 ലക്ഷം വീടുകളില്‍ ഫൈബര്‍ ഒപ്റ്റിക്കല്‍സ് സേവനം ലഭ്യമാക്കി കഴിഞ്ഞു. ഇത് രാജ്യത്തെ ഇന്‍റര്‍നെറ്റ് സേവനത്തിന്‍റെ 60 ശതമാനം വരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. രാജ്യത്തെ ഇന്‍റര്‍നെറ്റ് സേവനങ്ങളുടെ ലഭ്യതയും കാര്യക്ഷമതയും നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നതായി സൗദി കമ്മ്യൂണിക്കേഷന്‍ സ്‌പേസ് ആന്‍റ് ടെക്‌നോളജി കമ്മീഷന്‍ ഗവര്‍ണര്‍ ഡോക്ടര്‍ മുഹമ്മദ് അല്‍തമീമി പറഞ്ഞു.
ഫൈബര്‍ നെറ്റ്‌വര്‍ക്ക് ശൃംഖലയുടെ വ്യാപനം അതിവേഗം പൂര്‍ത്തീകരിച്ചു വരികയാണിപ്പോള്‍. 36 ലക്ഷം വീടുകളില്‍ ഇതിനകം സേവനം ലഭ്യമാക്കി കഴിഞ്ഞു. ഇത് രാജ്യത്തെ ബ്രോഡ്ബാന്‍ഡ് സേവനങ്ങളുടെ അറുപത് ശതമാനത്തിലധികമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഐ.ടി വിപണിയിലും വളര്‍ന്നു വരുന്ന ഉന്നത സാങ്കേതിക വിദ്യയിലും നിക്ഷേപം വര്‍ധിപ്പിക്കാനും മല്‍സരക്ഷമത കൂട്ടുവാനുമുള്ള പദ്ധതികള്‍ കമ്മീഷന്‍ നടത്തി വരുന്നുണ്ട്. ഹൈ സ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ 23 ലക്ഷത്തിലധികമായി വര്‍ധിച്ചതായും ഡോക്ടര്‍ മുഹമ്മദ് അല്‍തമീമി പറഞ്ഞു.