പൊതു ഓഹരി വിപണിയിൽ പ്രവേശിക്കാനൊരുങ്ങി ഫ്‌ളൈനാസും

സാധാരണ നിക്ഷേപകനും ഓഹരികൾ സ്വന്തമാക്കാം, 20% ഓഹരികളാവും സാധാരണ റീടെയിൽ നിക്ഷേപകർക്ക്

Update: 2025-05-06 14:48 GMT

റിയാദ്: ആദ്യമായി പൊതു ഓഹരി വിപണിയിൽ പ്രവേശിക്കാനൊരുങ്ങി സൗദിയിലെ ബജറ്റ് എയർലൈൻ ആയ ഫ്‌ളൈനാസ്. ആകെ മൂലധനത്തിന്റെ മുപ്പത് ശതമാനം ഓഹരികളാണ് ഷെയർ മാർക്കറ്റിൽ വിൽക്കുക. സാധാരണ റീട്ടെയിൽ നിക്ഷേപകർക്ക് മാത്രമായി 20% വരെ ഓഹരി ലഭിക്കും.

ഇൻസ്റ്റിറ്റിയൂഷണൽ ബുക്ക് ബിൽഡിംഗ് പ്രക്രിയ മെയ് 18 വരെ തുടരും. വലിയ കമ്പനികൾക്ക് ഓഹരികൾമേലുള്ള താല്പര്യം കണക്കിലെടുത്ത് വില നിർണയിക്കുന്ന ഘട്ടമാണിത്. ഇതിന് ശേഷമായിരിക്കും സാധാരണ നിക്ഷേപകരുടെ അപേക്ഷ സ്വീകരിക്കുക. സാധാരണ നിക്ഷേപകരുടെ സബ്‌സ്‌ക്രിപ്ഷൻ മെയ് 28 നായിരിക്കും ആരംഭിക്കുക. ഫൈനൽ അലോക്കേഷൻ തീയ്യതി ജൂൺ 3നുമായിരിക്കും. ലിസ്റ്റിംഗ് തീയതി സൗദി തദാവുൽ വഴി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

വ്യോമയാന മേഖലയിൽ ഫ്‌ളൈനാസിന്റെ സ്ഥാനമുറപ്പിക്കുക, കൂടുതൽ നിക്ഷേപ സാധ്യതകൾ നിർമിക്കുക. പ്രവർത്തന മേഖല വികസിപ്പിക്കുക എന്നിവയുടെ ഭാഗമായാണ് പുതിയ തീരുമാനം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News