ജിസിസി രാജ്യങ്ങളിലുള്ളവർക്കും സൗദി ഇ- വിസ ലഭിക്കും; ഓൺലൈൻ വഴി അപേക്ഷിക്കാം

കരമാർഗവും വിമാന മാർഗവും ഓൺലൈൻ വഴിയെടുക്കുന്ന ഇ-വിസ ഉപയോഗിച്ച് സൗദിയിലേക്ക് പ്രവേശിക്കാം

Update: 2022-09-02 18:27 GMT

സൗദി അറേബ്യയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി 2019 ൽ ആരംഭിച്ച പ്രത്യേക വിസയാണ് ടൂറിസ്റ്റ് വിസ. ഇത് മൾട്ടിപ്പിൾ ആയും സിംഗിൾ ആയും ലഭിക്കും. അമേരിക്ക, ബ്രിട്ടൻ വിസകളുള്ള മറ്റു രാജ്യക്കാർക്കും ഓൺ അറൈവലായി വിസ നേരത്തെ തന്നെയുണ്ട്. ഇതിന് പുറമെയാണ് ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്കും പൗരന്മാർക്കും സൗദിയിലേക്കുള്ള ടൂറിസ്റ്റ് വിസ അനുവദിക്കുന്നത്.

www.visitsaudi.com എന്ന വെബ്‌സൈറ്റ് വഴിയാണ് ഇ- വിസക്ക് അപേക്ഷിക്കേണ്ടത്. ഓൺലൈൻ വഴിയെടുക്കുന്ന ഇ-വിസ ഉപയോഗിച്ച് കരമാർഗവും വിമാന മാർഗവും സൗദിയിലേക്ക് പ്രവേശിക്കാം. മൾട്ടിപ്പ്ൾ എൻട്രി സാധ്യമാക്കുന്ന ഇ-വിസകളുടെ കാലാവധി ഒരു വർഷമാണ്. സിംഗിൾ എൻട്രി വിസയുടെ കാലാവധി 3 മാസം മാത്രം. മൾട്ടിപ്പ്ൾ എൻട്രി വിസയിൽ വരുന്നവർ ഓരോ മൂന്ന് മാസത്തിലും സൗദിക്ക് പുറത്ത് പോയി തിരികെ പ്രവേശിക്കണം. 300 റിയാൽ വിസ ഫീസും 140 റിയാൽ ഇൻഷൂറൻസുമടക്കം ഇ-വിസക്ക് ചിലവ് 440 റിയാലാണ്. ക്രെഡിറ്റ് കാർഡോ മദാ കാർഡോ പണമടക്കാൻ ഉപയോഗിക്കാം.

Advertising
Advertising

ഹജ്ജ് നിർവഹിക്കുന്നതിന് ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് വിലക്കുണ്ട്. എന്നാൽ സൗദിയിലെത്തിയ ശേഷം ഓൺലൈൻ ആപ് വഴി പെർമിറ്റെടുത്താൽ ഉംറ നിർവഹിക്കാവുന്നതാണ്.ജിസിസി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് മൂന്ന് മാസമെങ്കിലും കാലവാധിയുള്ള വിസയോ റസിഡൻസി കാർഡോ ഉണ്ടായിരിക്കണമെന്നും, ആറ് മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളോടൊപ്പം മാത്രമേ വരാനാകൂ. കൂടാതെ സൗദി ഇ- വിസ പോർട്ടലിൽ അംഗീകരിച്ച ജോലിയുള്ള ആളായിരിക്കണമെന്നും നിബന്ധനയുണ്ട്. സൗദിയിലേക്ക് വരുന്നവർക്ക് ഓൺലൈൻ വഴി തന്നെ താമസത്തിനുള്ള ഹോട്ടലുകൾ തെരഞ്ഞെടുക്കാം. ടൂറിസം രംഗത്തെ നേട്ടം ലക്ഷ്യം വെച്ചാണ് നേരത്തേയുള്ള ടൂറിസം വിസ പദ്ധതി ജിസിസി രാജ്യക്കാർക്കും കൂടി ലഭ്യമാക്കിയത്.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News