ഹൃദയാഘാതം: മലപ്പുറം സ്വദേശി സൗദിയിലെ റിയാദിൽ മരണപ്പെട്ടു
Update: 2025-03-06 05:05 GMT
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സൗദിയിലെ റിയാദിൽ മരണപ്പെട്ടു. മേലാറ്റൂർ കിഴക്കുംപ്പാടം സുലൈമാനാണ് (45) മരണപ്പെട്ടത്. കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ എക്‌സിറ്റ് പന്ത്രണ്ട് റൗളയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള നടപടികൾ പൂർത്തിയാക്കുന്നു.