സൗദിക്ക് നേരെ വീണ്ടും ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം

സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ സൗദി സുരക്ഷാ വിഭാഗം വെടിവെച്ചിട്ടു

Update: 2021-08-14 03:02 GMT
Advertising

സൗദിക്ക് നേരെ വീണ്ടും ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണം. തെക്ക് പടിഞ്ഞാറന്‍ നഗരമായ ഖമീസ് മുശൈത്തിലെ ജനവാസ കേന്ദ്രം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ സുരക്ഷാ വിഭാഗം വെടിവെച്ചിട്ടു.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാ വിമാനം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. യമനിലെ സായുധ വിഭാഗമായ ഹൂത്തികളാണ് ആക്രമണം നടത്തിയത്. സൗദിയുടെ തെക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഖമീസ് മുശൈത്ത് നഗരത്തെ ലക്ഷ്യമാക്കിയാണ് ഡ്രോണ്‍ എത്തിയത്. എന്നാല്‍ സഖ്യസേനയുടെ അവസരോചിതമായ ഇടപെടലില്‍ ആക്രമണ ശ്രമം വിഫലമാക്കിയെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു.

ഇന്നലെ പുലര്‍ച്ചയോടെയാണ് നഗരത്തിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഡ്രോണ്‍ എത്തിയത്. ലക്ഷ്യ സ്ഥാനത്ത് പതിക്കുന്നതിന് മുമ്പായി സുരക്ഷാ വിഭാഗം വെടിവെച്ചിടുകയാണുണ്ടായത്. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News