സൗദിയിൽ 128 ഉൽപ്പന്നങ്ങൾക്ക് വില വർധിച്ചു: 35 ഉൽപ്പന്നങ്ങളുടെ വില കുറഞ്ഞു

അന്യായമായ വിലക്കയറ്റങ്ങളും മറ്റു നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി വാണിജ്യ മന്ത്രാലയം പരിശോധന കർശനമാക്കിയിട്ടുണ്ട്

Update: 2022-10-19 18:30 GMT
Editor : rishad | By : Web Desk

റിയാദ്: സൗദിയിൽ കഴിഞ്ഞ മാസം 128 ഉൽപന്നങ്ങളുടേയും സേവനങ്ങളുടേയും വില വർധിച്ചതായി റിപ്പോർട്ട്. 35 ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടേയും വിലകൾ കുറയുകയും ചെയ്തു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

പത്തു വിഭാഗങ്ങളിലായി 169 ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിലകളാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പരിശോധിച്ചത്. ഇതിലൂടെ കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം 128 ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിലകൾ വർധിച്ചതായും, 35 ഉൽപ്പന്നങ്ങളുടെ വിലകൾ കുറഞ്ഞതായും കണ്ടെത്തി. 92 ഉൽപ്പന്നങ്ങളുള്ള ഭക്ഷ്യ വസ്തു വിഭാഗത്തിൽ ഒരു വർഷത്തിനിടെ ഉരുളക്കിഴങ്ങിൻ്റെ വില 65.95 ശതമാനം ഉയർന്നു. അൽവതനിയ കമ്പനിയുടെ ഫ്രോസൻ കോഴിയിറച്ചിയിലും 36.22 ശതമാനം വില വർധിച്ചു.

Advertising
Advertising

അമേരിക്കൻ ഏലത്തിന്റെ വില 20.10 ശതമാനവും, ഇന്ത്യൻ ഏലത്തിന്റെ വില 15.68 ശതമാനവും കുറഞ്ഞിട്ടുണ്ട്. 38 ഉൽപന്നങ്ങൾ അടങ്ങിയ നിർമാണവസ്തു വിഭാഗത്തിൽ 27 ഉൽപന്നങ്ങളുടെ വിലകൾ ഉയരുകയും 11 ഉൽപന്നങ്ങൾക്ക് വിലകൾ കുറയുകയും ചെയ്തു. 13 ഉൽപന്നങ്ങൾ അടങ്ങിയ കാലിത്തീറ്റ, കന്നുകാലി വിഭാഗത്തിൽ 10 ഉൽപന്നങ്ങൾക്ക് വില വർധിച്ചപ്പോൾ ഒരു ഉൽപന്നത്തിന് വില കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം വസ്ത്ര വിഭാഗത്തിലും വ്യക്തിപരിചരണ വിഭാഗത്തിലും മുഴുവൻ ഉൽപ്പന്നങ്ങളുടേയും സേവനങ്ങളുടേയും വില വർധിച്ചതായും അതോറിറ്റി അറിയിച്ചു.

അന്യായമായ വിലക്കയറ്റങ്ങളും മറ്റു നിയമ ലംഘനങ്ങളും കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി വാണിജ്യ മന്ത്രാലയം പരിശോധന കർശനമാക്കിയിട്ടുണ്ട്.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News