ഇ-ഇന്‍വോയ്‌സുകള്‍ ബന്ധിപ്പിക്കുന്ന നടപടി: രണ്ടാം ഘട്ടത്തിന് ജനുവരി ഒന്ന് മുതൽ തുടക്കം

നടപടി പൂര്‍ത്തിയാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ആറ് മാസം മുമ്പ് നിര്‍ദ്ദേശം നല്‍കിയതായും ടാക്‌സ് അതോറിറ്റി

Update: 2022-12-14 19:01 GMT
Editor : ijas | By : Web Desk
Advertising

സൗദിയില്‍ ഇലക്ട്രോണിക് ഇന്‍വോയ്‌സുകള്‍ സകാത്ത് ആന്‍ഡ് ടാക്‌സ് അതോറിറ്റിയുമായി ബന്ധിപ്പിക്കുന്ന നടപടിയുടെ രണ്ടാം ഘട്ടത്തിന് ജനുവരി ഒന്ന് മുതൽ തുടക്കം കുറിക്കും. വര്‍ഷം മൂന്ന് ബില്യണ്‍ റിയാലില്‍ കൂടുതല്‍ വരുമാനമുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ നിബന്ധന ബാധകമാകുക. നടപടി പൂര്‍ത്തിയാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ആറ് മാസം മുമ്പ് നിര്‍ദ്ദേശം നല്‍കിയതായും ടാക്‌സ് അതോറിറ്റി വ്യക്തമാക്കി.

Full View

രാജ്യത്ത് ഇലക്ട്രോണിക് ഇന്‍വോയ്‌സുകള്‍ ടാക്‌സ് അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന നടപടികളുടെ രണ്ടാം ഘട്ടത്തിന് ജനുവരി ഒന്ന് മുതല്‍ തുടക്കം കുറിക്കാനിരിക്കെയാണ് അതോറിറ്റി വിശദീകരണം നല്‍കിയത്. പ്രതിവര്‍ഷം മൂന്ന് ബില്യണ്‍ റിയാല്‍ വരെ വരുമാനമുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ നിബന്ധന ബാധകമാകുക. 2021 സാമ്പത്തിക വര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സ്ഥാപനങ്ങളെ നിര്‍ണ്ണയിക്കുക. ഇത്തരം സ്ഥാപനങ്ങള്‍ക്ക് ആറ് മാസം മുമ്പ് തന്നെ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞതായും ടാക്‌സ് അതോറിറ്റി വ്യക്തമാക്കി. സ്ഥാപനങ്ങളിലെ ബില്ലിംഗ് സംവിധാനം അതോറിറ്റിയുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കത്തവര്‍ എത്രയും പെട്ടെന്ന് സംവിധാനമൊരുക്കണമെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു. അടുത്ത ഘട്ടത്തിലും നിബന്ധനകള്‍ പാലിച്ച് ആറ് മാസം മുമ്പ് തന്നെ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും സകാത്ത് ആന്‍ഡ് ടാക്‌സ് അതോറിറ്റി അറിയിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News