സൗദി ജനസംഖ്യയിൽ വർധനവ്;2024ൽ മൊത്തം ജനസംഖ്യ 3.53 കോടി

സ്വദേശി പൗരൻമാർ 1.96 കോടിയായി

Update: 2025-02-06 16:10 GMT

ദമ്മാം: സൗദിയിലെ ജനസംഖ്യയിൽ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം രാജ്യത്തെ ജനസംഖ്യ മൂന്നര കോടി പിന്നിട്ടതായി സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. സ്വദേശികളുടെ എണ്ണം 1.96 കോടിയായി.

2024 പകുതിയോടെ രാജ്യത്തെ മൊത്തം ജനസംഖ്യ 3.53 കോടി ആയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.7 ശതമാനം കൂടുതലാണ്. ഇവരിൽ 1.96 കോടി പേർ സ്വദേശി പൗരൻമാരും 1.57 കോടി പേർ വിദേശികളുമാണ്.

സ്വദേശികളുടെ എണ്ണത്തിൽ രണ്ട് ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയപ്പോൾ വിദേശികളുടെ എണ്ണത്തിൽ എട്ട് ശതമാനത്തിന്റെ വർധനവാണുണ്ടായത്. ഇതോടെ മൊത്തം ജനസംഖ്യയുടെ 55.6 ശതമാനം സ്വദേശികളും 44.4 ശതമാനം വിദേശികളും എന്ന തോതിലെത്തി. ജനന നിരക്ക് മൊത്ത ജനസംഖ്യയിൽ ഓരോ ആയിരം സ്ത്രീകൾക്കും രണ്ട് എന്ന തോതിലും സ്വദേശികൾക്കിടയിൽ 2.7 എന്ന തോതിലുമാണെന്നും റിപ്പോർട്ട വ്യക്തമാക്കുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News