ജിദ്ദ സീസൺ 2022 മെയ് മാസത്തിൽ ആരംഭിക്കും

ജിദ്ദ നഗരത്തിന്റെ സാംസ്‌കാരിക വൈവിധ്യവും ചരിത്രപരവും വിനോദസഞ്ചാര മേഖലയുടെ പ്രത്യേകതകളുമെല്ലാം ഉൾക്കൊള്ളിച്ചാണ് ഈ വർഷത്തെ സീസൺ സംഘടിപ്പിക്കുന്നത്.

Update: 2022-04-03 15:19 GMT

സൗദിയിൽ ജിദ്ദ സീസൺ 2022 അടുത്ത മെയ് മാസത്തിൽ ആരംഭിക്കും. ജിദ്ദ നഗരത്തിന്റെ സാംസ്‌കാരികവും ചരിത്രപരവുമായ പ്രത്യേകതകൾ ഉൾക്കൊള്ളിച്ചുള്ളതാണ് ഇത്തവണത്തെ സീസൺ. ആഭ്യന്തര-അന്താരാഷ്ട്ര ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂണിൽ അവസാനിക്കുന്ന രീതിയിലാണ് പദ്ധതികൾ തയ്യാറാക്കിയിട്ടുളളത്. ഈ മാസം ഒമ്പതിന് നടക്കുന്ന വാർത്താ സമ്മേളനത്തിൽ, സീസണിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് നാഷണൽ സെന്റർ ഫോർ ഈവന്റ്‌സ് അറിയിച്ചു.

ജിദ്ദ നഗരത്തിന്റെ സാംസ്‌കാരിക വൈവിധ്യവും ചരിത്രപരവും വിനോദസഞ്ചാര മേഖലയുടെ പ്രത്യേകതകളുമെല്ലാം ഉൾക്കൊള്ളിച്ചാണ് ഈ വർഷത്തെ സീസൺ സംഘടിപ്പിക്കുന്നത്. എല്ലാ പ്രായത്തിലുള്ളവർക്കും ഉൾക്കൊള്ളാനാകും വിധമുള്ള പരിപാടികൾ പുതിയ സീസണിലുണ്ടാകും. ജിദ്ദ നഗരത്തെ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഉയർത്തുവാനും ലക്ഷ്യമുണ്ട്. സൗദിയിലുടനീളം ആഭ്യന്തര-അന്താരാഷ്ട്ര ടൂറിസം ലക്ഷ്യം വെച്ച് തുടങ്ങിയതാണ് സീസണുകൾ. റിയാദിൽ ഈ വർഷം തുടങ്ങിയ സീസണിൽ ഇതുവരെ ഒരു കോടിയിലേറെ പേർ സന്ദർശിച്ചു. 2019ലാണ് സൗദിയിൽ സീസണുകൾക്ക് തുടക്കമായത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News