കെ.എം.സി.സിയുടെ സഹായഹസ്തം; ഉംറ നിർവഹിച്ച ആത്മനിർവൃതിയിൽ 100 പേർ നാട്ടിലേക്ക് മടങ്ങി

മുസ്‌ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ഇഹ്ത്തിഫാൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെ.എം.സി.സി ദമ്മാം റീജിയണൽ കമ്മിറ്റി സൗജന്യ ഉംറ ഒരുക്കിയത്.

Update: 2023-11-18 17:25 GMT
Advertising

റിയാദ്: കെ.എം.സി.സി സൗദി കിഴക്കൻ പ്രവിശ്യാ ഘടകം ഒരുക്കിയ സൗജന്യ ഉംറ നിർവ്വഹിക്കാനെത്തിയ തീർഥാടകർ നാട്ടിലേക്ക് മടങ്ങി. കേരളത്തിലെ 14 ജില്ലകളിൽനിന്നുള്ള നിർധനരായ 100 പേരാണ് ഉംറ നിർവഹിച്ച് ആത്മനിർവൃതിയിൽ നാട്ടിലേക്ക് മടങ്ങിയത്. മുസ്‌ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കെ.എം.സി.സി ഉംറ സേവനമൊരുക്കിയത്.

ജീവിതത്തിന്റെ സായംസന്ധ്യയിൽ മറക്കാനാകാത്ത ഓർമകളും ആത്മീയ അനുഭൂതിയും പകർന്ന സംഘടനാ പ്രവർത്തകരെ നേരിൽ കാണാൻ ആ നൂറ് പേരും ദമ്മാമിലെത്തി. കെ.എം.സി.സി കിഴക്കൻ പ്രവിശ്യ ഘടകം ഒരുക്കിയ സൗജന്യ ഉംറ പദ്ധതിയിൽ സൗദിയിലെത്തിയവരാണ് ഒടുവിൽ തങ്ങളുടെ ജീവിതാഭിലാഷം പൂവണിയിച്ച സംഘടനാ നേതാക്കളെയും പ്രവർത്തകരെയും നേരിൽ കണ്ടുമുട്ടിയത്. കൈകൾ ചുംബിച്ചും പരസ്പരം കെട്ടിപിടിച്ചും അവർ സ്നേഹവും സന്തോഷവും പങ്കിട്ടു.

മുസ്‌ലിം ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ഇഹ്ത്തിഫാൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെ.എം.സി.സി ദമ്മാം റീജിയണൽ കമ്മിറ്റി സൗജന്യ ഉംറ ഒരുക്കിയത്. 14 ജില്ലകളിൽ നിന്നുള്ള നിർധനരായ നൂറു പേരാണ് പദ്ധതി വഴി ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങിയത്. തീർഥാടകരുടെ യാത്രയയപ്പ് സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി നിർവഹിച്ചു. ഉംറ നിർവഹിച്ച് ദമ്മാമിലെത്തിയ തീർഥാടകർക്ക് കെ.എം.സി.സി വളണ്ടിയർമാർ സല്യൂട്ട് നൽകി സ്വീകരിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.എഫ്.യു.പി.എം പ്രൊഫസർ സാദിഖ് സൈദ് മുഹമ്മദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. കെ.എം.സി.സി ഭാരവാഹികളായ അബ്ദുൽ മജീദ് കൊടുവള്ളി, മുഹമ്മദ് കുട്ടി കോഡൂർ, ഹമീദ് വടകര, അബ്ദുൽഖാദർ മാസ്റ്റർ, ഒ.പി ഹബീബ് എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News