കൊണ്ടോട്ടി കെ.എം.സി.സി എക്‌സലന്‍സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കെ.പി രാമനുണ്ണി,ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്

Update: 2022-05-30 09:49 GMT

ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി വാര്‍ഷിക സംഗമം അഹ്ലന്‍ കൊണ്ടോട്ടി സീസണ്‍ 2 എക്‌സലന്‍സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

നാട്ടിലും പ്രവാസ ലോകത്തും സാമൂഹ്യ-ജീവകാരുണ്യ രംഗത്ത് നാലര പതിറ്റാണ്ടായി നിറ സാന്നിദ്ധ്യമായ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം അഹമദ് പുളിക്കലിന് സയ്യിദ് ഹൈദരലി തങ്ങള്‍ സ്മാരക ജീവകാരുണ്യ പുരസ്‌കാരവും സാമൂഹ്യ-ംസ്‌കാരിക-സാഹിത്യ മേഖലയിലെ പ്രവര്‍ത്തന മികവിന് കൊണ്ടോട്ടിയിലെ പ്രശസ്ത എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.കെ ആലിക്കുട്ടിക്ക് സി. എച്ച് മുഹമ്മദ് കോയ സ്മാരക സാഹിത്യ പുരസ്‌കാരവും ലഭിച്ചു.

Advertising
Advertising

സൗദി കിഴക്കന്‍ പ്രവിശ്യയിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തി ഒ.ഐ.സി.സി ഗ്ലോബല്‍ വൈസ് പ്രസിഡണ്ടും ഫോസ ദമ്മാം ചാപ്റ്റര്‍ പ്രസിഡന്റുമായ സി. അബ്ദുല്‍ ഹമീദിന് ഇ. അഹമ്മദ് സ്മാരക സാംസ്‌കാരിക പുരസ്‌കാരവും ലഭിച്ചു.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കൊണ്ടോട്ടി എം.ല്‍.എ ടി.വി ഇബ്രാഹിം, എഴുത്തുകാരന്‍ കെ.പി രാമനുണ്ണി, സൗദി ഈസ്റ്റേണ്‍ പ്രൊവിന്‍സ് കെ.എം.സി.സി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

പുരസ്‌കാരങ്ങള്‍ ജൂണ്‍ രണ്ടിന് ദമ്മാമിലെ ഫൈസലിയയില്‍ നടക്കുന്ന അഹ്ലന്‍ കൊണ്ടോട്ടി സീസണ്‍ 2 പരിപാടിയില്‍ സമ്മാനിക്കുമെന്ന് കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി നേതാക്കളായ ആലിക്കുട്ടി ഒളവട്ടൂര്‍, സി.പി ഷരീഫ് ചോലമുക്ക്, ആസിഫ് മേലങ്ങാടി, റസാഖ് ബാവു ഒമാനൂര്‍, അസീസ് കാരാട് എന്നിവര്‍ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News