മലർവാടി-സ്‌റ്റുഡന്റ്‌സ് ഇന്ത്യ 'ഫ്രോസ്‌റ്റി ഫെസ്‌റ്റ്' ശനിയാഴ്ച്ച

Update: 2023-12-08 01:07 GMT

ദമ്മാം: മലർവാടിയും സ്‌റ്റുഡന്റ്‌സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഫ്രോസ്‌റ്റി ഫെസ്‌റ്റ്' ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ദമ്മാം ലുലു മാളിൽ (ശിറാ മാൾ) അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കെ.ജി മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി വ്യത്യസ്‌ത മത്സരങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും. മൂന്ന് വിഭാഗങ്ങളിലായി, കെ.ജി മുതൽ രണ്ടാം ക്ലാസ് വരെയുള്ളവർക്ക് കളറിങ് മത്സരവും മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ളവർക്ക് ക്ലേ മോഡലിങ്ങും ഒമ്പതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ളവർക്ക് പെൻസിൽ ഡ്രോയിങുമാണ് മത്സരയിനങ്ങൾ.

Advertising
Advertising

കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഗായകരായ റൗഫ് ചാവക്കാട്, ജസീർ കണ്ണൂർ ശർമിത നിജാസ്, കല്യാണി ബിനു, തുടങ്ങിയവർ അണിനിരക്കുന്ന ഗാനമേളയും വെൽക്കം ഡാൻസ്, ഒപ്പന, ഖവാലി, ഫോക് ഡാൻസ്, മൈമിങ്, അറബിക് ഡാൻസ് തുടങ്ങിയ ആകർഷകമായ കലാപരിപാടികളും വേദിയിൽ അരങ്ങേറും. മത്സരങ്ങളിൽ പങ്കെടുക്കാനായി മുൻകൂട്ടി രജിസ്‌റ്റർ ചെയ്യണം. മീഡിയാവൺ - മലർവാടി ലിറ്റിൽ സ്കോളർ 2023 ന്റെ രജിസ്ട്രേഷനായി പ്രത്യേകം കൗണ്ടർ സജ്ജീകരിച്ചിട്ടുണ്ടന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 0554755169, 0503834246 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News