സൗദിയിൽ പിക്കപ്പ് വാൻ മണൽതിട്ടയിൽ മറിഞ്ഞ് മലയാളി ഉൾപ്പെടെ മൂന്ന് മരണം

തമിഴ്‌നാട് സ്വദേശിയും ബംഗ്ലാദേശ് പൗരനുമാണ് മരിച്ച മറ്റു രണ്ടുപേർ

Update: 2022-05-29 12:56 GMT
Editor : Shaheer | By : Web Desk

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളിയുൾപ്പെടെ മൂന്നുപേർ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി പുത്തൻവീട്ടിൽ മുഹമ്മദ് റാഷിദാണ് മരിച്ച മലയാളി.

കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സയ്ക്കടുത്താണ് അപകടമുണ്ടായത്. റാഷിദ് അടക്കം സഞ്ചരിച്ച സഞ്ചരിച്ച പിക്കപ്പ് വാൻ മരുഭൂമിയിലെ മണൽകൂനയിൽ കയറി മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു. തമിഴ്‌നാട് സ്വദേശിയും ബംഗ്ലാദേശ് പൗരനുമാണ് മരിച്ച മറ്റു രണ്ടുപേർ.

നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Summary: Three men, including a Malayalee, were killed after a pickup van overturned on a sand dune in Saudi Arabia

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News