സൗദിയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെടാൻ വിമാനത്താവളത്തിലേക്ക് പോയ പ്രവാസി ആരോഗ്യപ്രയാസത്തെ തുടർന്ന് മരിച്ചു

ഒരുമാസം മുമ്പാണ് ലീവിന് പോയി തിരിച്ചുവന്നത്

Update: 2023-07-22 21:33 GMT
Advertising

സൗദി അറേബ്യയിലെ ബുറൈദയിൽ ജോലി ചെയ്തിരുന്ന തൊടുപുഴ സ്വദേശി അബ്ദുൽ അസീസ് (47) മരണപ്പെട്ടു. നാട്ടിലേക്ക് പോകാനായി വിമാനത്താവളത്തിലേക്ക് പോകുന്ന വഴിയിൽ ശാരീരിക പ്രയാസമുണ്ടാവുകയായിരുന്നു. തുടർന്ന് ബുറൈദയിലെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും രാത്രി എട്ടുമണിക്ക് മരണപ്പെടുകയും ചെയ്തു. ഒരുമാസം മുമ്പാണ് ലീവിന് പോയി തിരിച്ചുവന്നത്. ഇരു കിഡ്നിയും പ്രയാസങ്ങൾ കണ്ടതിനെ തുടർന്ന് നാട്ടിലേക്ക് ചികിത്സക്കായി മടങ്ങുകയായിരുന്നു. സൗദിയിൽ തന്നെ ഖബറടക്കം നടത്താനാണ് ശ്രമം. നിയമനടപടികൾ പൂർത്തിയാക്കാൻ ബുറൈദ കെഎംസിസി രംഗത്തുണ്ട്. ഭാര്യയും ഏക മകളും നാട്ടിലാണ്.

Writer - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

By - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News