ഹൃദയഘാതം: സൗദിയിലെ അൽഖോബാറിൽ മലയാളി മരിച്ചു

അൽഖോബാറിലെ ഇന്റർ റെന്റ് എ കാർ കമ്പനിയിൽ 17 വർഷമായി ഡ്രൈവർ ആയിരുന്നു

Update: 2025-06-21 12:17 GMT

ജുബൈൽ: സൗദിയിലെ അൽഖോബാറിൽ മലയാളി മരിച്ചു. പാലക്കാട് കല്ലടിക്കോട് സ്വദേശി പറക്കാട് അബ്ദുൽ ലത്തീഫ് വാവു ബാവ (51) ആണ് മരിച്ചത്. രാവിലെ അൽഖോബാർ റാക്കയിലെ താമസ സ്ഥലത്ത് വെച്ച് കടുത്ത നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് തൊട്ടടുത്തുള്ള അൽ സലാമ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അൽഖോബാറിലെ ഇന്റർ റെന്റ് എ കാർ കമ്പനിയിൽ 17 വർഷമായി ടാക്‌സി ഡ്രൈവർ ആയിരുന്നു.

സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ ഔദ്യോഗിക നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. അൽ സലാമ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

പിതാവ്: ബാവ, മാതാവ്: നൂർജഹാൻ, ഭാര്യ: റഹ്ജാനാത്ത്, മക്കൾ: സാലിഹ, മുബഷിറ, അബ്ദുൽ ബാസിത്ത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News