സൗദിയിലെ ദമ്മാമിൽ മലയാളി ഹൃദയാഘത്തെ തുടർന്ന് മരിച്ചു
കൊല്ലം കുണ്ടുമൻ സ്വദേശി തുമ്പ്രപ്പണ ഷമീറാണ് മരിച്ചത്
Update: 2025-08-20 09:51 GMT
ദമ്മാം: സൗദിയിലെ ദമ്മാമിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊല്ലം കുണ്ടുമൻ സ്വദേശി തുമ്പ്രപ്പണ ഷമീറാ(48)ണ് മരിച്ചത്. അസുഖ ബാധിതനായ ഷമീർ ദിവസങ്ങൾക്ക് മുമ്പ് സർജറിക്ക് വിധേയമായിരുന്നു. ഇതിനിടെ ഇന്നലെ രോഗം മൂർച്ചിച്ചതിനെ തുടർന്ന് ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിക്കുകയായിരുന്നു.
വർഷങ്ങളായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹത്തിൻറെ ഭാര്യയും മക്കളും കൂടെയുണ്ട്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സാമൂഹിക പ്രവർത്തരായ നാസ് വക്കത്തിന്റെയും കബീർ കൊണ്ടോട്ടിയുടെയും നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.