ഹൃദയാഘാതം: അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയിലെ ദമ്മാമിൽ മരിച്ചു
ശനിയാഴ്ച പുലർച്ചെയാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്
Update: 2025-08-25 11:34 GMT
ദമ്മാം: അവധി കഴിഞ്ഞ് സൗദിയിലെ ദമ്മാമിൽ തിരിച്ചെത്തിയ മലയാളിയെ പിറ്റേ ദിവസം റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വർക്കല ഇടവ ശ്രീഎയ്ത്ത് സ്വദേശി വാഴമ്മ വീട്ടിൽ സനീർ സിറാജാ(43)ണ് ഹൃദയാഘാതം മൂലം മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് ഇദ്ദേഹം നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.
രണ്ട് വർഷമായി ദമ്മാമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.