അവധിക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു

മലപ്പുറം വഴിക്കടവ് സ്വദേശി മുഹമ്മദ് ഷബീർ(35) ആണ് മരിച്ചത്

Update: 2024-06-17 15:44 GMT

ദമാം: അവധിക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി മുഹമ്മദ് ഷബീർ(35) ആണ് മരിച്ചത്. പനിയും മഞ്ഞപ്പിത്തവും ബാധിച്ച ഷബീറിന്റെ അസുഖം മൂർഛിച്ചതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിൽസയിൽ തുടരവേയാണ് മരണത്തിന് കീഴടങ്ങിയത്.

വഴിക്കടവ് പുന്നക്കൽ സ്വദേശി വൽപറമ്പൻ അബൂബക്കർ-ഷാഹിന ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷബീർ. പത്ത് വർഷത്തോളമായി ദമ്മാമിലെ ഇസാം കബ്ബാനി കമ്പനിയിൽ അകൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. കുടുംബത്തോടൊപ്പം ദമാമിലായിരുന്നു താമസം. ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത് കായിക സാമൂഹ്യ രംഗത്തെ നിറസാനിധ്യമായ അദ്ദേഹം ഫുട്ബോൾ ക്ലബായ ദമാം മാഡ്രിഡ് എഫ്.സിയുടെ ട്രഷറർ കൂടിയാണ്. ഷഹാമയാണ് ഭാര്യ, എൽ.കെ.ജി വിദ്യാർത്ഥി മുഹമ്മദ് ഷെസിൻ മകനാണ്.

പ്രവാസി കാൽപന്ത് കളി മൈതാനത്ത് നിറസാന്നിധ്യമായിരുന്നു ഷബീർ. ഷബീറീന്റെ വിയോഗത്തിൽ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ, മാഡ്രിഡ് എഫ്.സി, ഡിഫയിലെ മറ്റു ക്ലബുകൾ എന്നിവ അനുശോചനം രേഖപ്പെടുത്തി

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News