സൗദിയിലെ ജുബൈലിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
സ്വകാര്യ കമ്പനിയിൽ ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു
Update: 2025-12-07 12:18 GMT
ദമ്മാം: സൗദിയിലെ ജുബൈലിൽ താമസ സ്ഥലത്ത് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പരവൂർ കുറുമണ്ഡൽ സ്വദേശി തൊടിയിൽ വീട്ടിൽ മനോജ് ബാലൻ (33) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ബസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഒരു വർഷം മുമ്പാണ് സൗദിയിലെത്തിയത്. അവിവാഹിതനാണ്. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പുരോഗമിക്കുന്നു. പിതാവ്: ബാലൻ, മാതാവ്: ബേബി. സഹോദരങ്ങൾ: മണികണ്ഠൻ, മനു, മായ.