അൽഖോബാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് വമ്പൻ പദ്ധതികൾ
7 ബില്യൺ ഡോളറിന്റെ കരാറുകളാണ് പ്രഖ്യാപിച്ചത്
റിയാദ്: അൽഖോബാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് 7 ബില്യൺ ഡോളറിന്റെ കരാറുകൾ പ്രഖ്യാപിച്ചു. ഹോട്ടലുകൾ, റിസോർട്ടുകൾ, റെസ്റ്റോറന്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് കരാറുകൾ. റിയാദിൽ നടന്ന "ടൂറിസ് 2025" ഫോറത്തിൽ വെച്ച് കിഴക്കൻ പ്രവിശ്യാ ഗവർണറായ സൗദ് ബിൻ നായിഫ് രാജകുമാരനാണ് 7 ബില്യൺ റിയാലിലധികം വിലമതിക്കുന്ന നിരവധി കരാറുകളിലും വിവിധ പദ്ധതികളിലും ഒപ്പുവെച്ചത്. അൽ ഖോബാർ പിയർ ഡെസ്റ്റിനേഷനെ രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര മേഖലകളിലൊന്നായി വികസിപ്പിക്കാൻ വിവിധ പദ്ധതികൾ കൊണ്ടുവരും. അഷ്‌റാഖ് കമ്പനി, അജ്ദാൻ കമ്പനി, അൽ ജസീറ ക്യാപിറ്റൽ കമ്പനി എന്നിവയുമായി സഹകരിച്ച് അൽ ഖോബാർ ഗവർണറേറ്റിൽ "അൽ ഖോബാർ പിയർ" പ്രൊജക്ട് ഫണ്ട് സ്ഥാപിക്കുന്നതും പദ്ധതികളിൽ ഉൾപ്പെടുന്നു. 671,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിയിൽ 850 മീറ്റർ കടൽത്തീരമാണ്.