മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ് സൗദിയിൽ; ഔദ്യോഗിക പ്രഖ്യാപനം നടത്തി

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സെപ്തംബർ 22ന് ദമ്മാമിലും 23ന് റിയാദിലുമാണ് ഉച്ചകോടികൾ

Update: 2025-08-29 16:26 GMT

റിയാദ്: പ്രവാസി നിക്ഷേപകരുടേയും ബിസിനസ് പ്രമുഖരുടേയും വിദ്യാർഥികളുടേയും സംഗമവേദിയാകാൻ മീഡിയവൺ ഫ്യൂച്ചർ സമ്മിറ്റ്. സൗദി ദേശീയ ദിനത്തോട് ചേർന്ന് മീഡിയവൺ ആദ്യമായി ഒരുക്കുന്ന ഫ്യൂച്ചർ സമ്മിറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സെപ്തംബർ 22ന് ദമ്മാമിലും 23ന് റിയാദിലുമാണ് ഉച്ചകോടികൾ. മീഡിയവൺ ടിവി പ്രതിനിധികളുടെ സാന്നിധ്യത്തിൽ, സൗദിയിലെ വൻകിട ബിസിനസ് ഗ്രൂപ്പായ എക്‌സ്‌പേർട്ടൈസ് ഗ്രൂപ്പിന്റെ പ്രസിഡന്റ് & സിഇഒ മുഹമ്മദ് ആഷിഫ് പ്രഖ്യാപനം നടത്തി. എക്‌സ്‌പേർട്ടൈസ് ചീഫ് സ്ട്രാറ്റജി ഓഫീസർ മുഹമ്മദ് അൻഷിഫ്, മീഡിയവൺ ടിവി ജിസിസി ജനറൽ മാനേജർ സ്വവ്വാബ് അലി, സൗദി ബഹ്‌റൈൻ റീജണൽ മാനേജർ ഹസനുൽ ബന്ന എന്നിവർ സന്നിഹിതനായിരുന്നു.

Advertising
Advertising

സൗദിയിലെ സംരംഭകർ, സ്റ്റാർട്ടഅപ്പ് ഫൗണ്ടേഴ്‌സ്, കോർപറേറ്റ് പ്രഫഷണലുകൾ, ബിസിനസ് സ്റ്റുഡൻസ്, ഇൻവെസ്റ്റേഴ്‌സ് എന്നിവർക്കെല്ലാം ഫ്യൂച്ചർ സമ്മിറ്റിൽ പങ്കുചേരാം. സൗദിയിൽ ബിസിനസ് വളർത്തിയവരുടെ അനുഭവങ്ങൾ, പുതിയ സാധ്യതകൾ, നിർബന്ധമായും അറിഞ്ഞിരിക്കേണ്ട നിയമ വഴികൾ, പുത്തൻ സാങ്കേതിക വിദ്യകൾ, ബിസിനസിനെ പോസിറ്റീവായി വളർത്താൻ വേണ്ട ആത്മവിശ്വാസമുയർത്തൽ എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. ഇതിനായി ബിസിനസ് രംഗത്തെ പ്രമുഖരുടെ സെഷനുകൾ, എ.ഐ ഉൾപ്പെടെ സാങ്കേതിക മേഖലയിലെ സാധ്യതകൾ പറയുന്ന സെഷനുകൾ, ആത്മവിശ്വാസമുണർത്തുന്ന സെഷനുകൾ എന്നിവയുണ്ടാകും. ഒപ്പം, സൗദിയിൽ നിങ്ങൾക്ക് വളരാൻ സാധ്യത തേടുന്ന പ്രത്യേക നെറ്റ്‌വർക്കിങ് അവസരവും ഇവിടെ തുറന്നിടുന്നു.

ഒന്നിച്ചു വളരാനുള്ള സാധ്യതകൾ മലയാളികൾ മാത്രം അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്നത് ഈ ഉച്ചകോടിയുടെ സവിശേഷതയാകും. അതേസമയം അതിഥികളായി സൗദി പ്രമുഖരുമെത്തും. സൗദിയിലെ ഔദ്യോഗിക ഇന്ത്യൻ ചാനലായ മീഡിയവൺ ഒരുക്കുന്ന ഈ ഉച്ചകോടിയിലേക്ക് രജിസ്‌ട്രേഷനിലൂടെയാണ് പ്രവേശനം. ഖോബാറിൽ സെപ്തംബർ 22ന് വൈകീട്ട് മൂന്ന് മുതൽ രാത്രി 11 വരെ ഹോട്ടൽ ഗ്രാന്റ് ഹയാത്താണ് വേദി. റിയാദിൽ 23ന് വൈകീട്ട് മൂന്ന് മുതൽ 11 വരെ ഹോട്ടൽ വോകോയാണ് വേദി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News