മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവ് പദ്ധതി; 250 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച് സൗദി

മിഡിൽ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവിന്റെ ആസ്ഥാനം സൗദിയായിരിക്കുമെന്നും കിരീടവകാശി പറഞ്ഞു

Update: 2022-11-08 18:50 GMT
Editor : banuisahak | By : Web Desk

ദമ്മാം: മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് പദ്ധതിക്ക് സാമ്പത്തിക സഹയം പ്രഖ്യാപിച്ച് സൗദി അറേബ്യ. പദ്ധതിയെ പിന്തുണക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി 250 കോടി ഡോളര്‍ സഹായം അനുവദിക്കുമെന്ന് സൗദി കിരീടവകാശി. മിഡിൽ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റീവിന്റെ ആസ്ഥാനം സൗദിയായിരിക്കുമെന്നും കിരീടവകാശി പറഞ്ഞു.

ആഗോള സുസ്ഥിരതാ ശ്രമങ്ങള്‍ക്കുള്ള പ്രതിബദ്ധതയുടെ ഭാഗമായി മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റിവ് സെക്രട്ടേറിയേറ്റ് ആസ്ഥാനം സൗദി വഹിക്കുമെന്ന് കിരീടവകാശി മുഹമ്മ്ദ ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. കയ്‌റോയില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് ഉച്ചകോടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കവേയാണ് പ്രഖ്യാപനം നടത്തിയത്. ഇതിനായി 250 കോടി ഡോളര്‍ ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. 2030 ആകുമ്പോഴത്തേക്കും സൗദിയുടെ വൈദ്യുതി ഉല്‍പാദനം പകുതിയും പുനരുപയോഗ ഊര്‍ജസ്രോസ്സുകളില്‍ നിന്നായിരിക്കും.

Advertising
Advertising

സര്‍ക്കുലാര്‍ കാര്‍ബണ്‍ ഇക്കോണമി സമീപനത്തിലൂടെ ആഗോള താപന വാതകങ്ങളുടെ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കാന്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ലക്ഷ്യമിടുന്നതായും കിരീടവകാശി പറഞ്ഞു. മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനീഷ്യേറ്റിവ് പദ്ധതി വഴി അയ്യായിരം കോടി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനും വനവല്‍ക്കരണ പ്രദേശങ്ങളുടെ വിസ്തൃതി പന്ത്രണ്ട് ഇരട്ടിയായി ഉയര്‍ത്താനും ഇരുപത് കോടി ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമാക്കി മാറ്റാനും ലക്ഷ്യമിടുന്നു. ഇത് വഴി കാര്‍ബണ്‍ ബഹിര്‍ഗമന നിരക്ക് രണ്ടര ശതമാനം വരെ കുറക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News