മിലൻ-23; ഫാത്തിമ തഹ്‌ലിയ മുഖ്യാഥിതിയാകും
Update: 2023-02-13 04:46 GMT
ദമ്മാം: റൈസിങ് സ്റ്റാർസ് ദമ്മാം അവതരിപ്പിക്കുന്ന തഖ്വ മെഡിക്കൽ കോംപ്ലക്‌സ് മിലൻ-23ൽ ഹരിതയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്‌ലിയ മുഖ്യാതിഥിയായി പങ്കെടുക്കും.
സൗദി കിഴക്കൻ പ്രവിശ്യയിലെ പൊതു സമൂഹവുമായി സ്ത്രീപക്ഷ സംബന്ധമായ ആനുകാലിക വിഷയങ്ങളിലൂന്നി ഫാത്തിമ തഹ്‌ലിയ സംവദിക്കും. തുടർന്ന് നടക്കുന്ന മ്യൂസിക് ഈവ് ഗായിക സജ്‌ല സലീം, ഗായകരായ സലീൽ സലീം, ജിയോ, കീ ബോർഡിസ്റ്റ് ബിലാൽ തുടങ്ങിയവർ നയിക്കും. ബ്രൗൺ സാൻഡ് ഇവന്റസ് ആണ് ഓർക്കസ്ട്ര.
കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. പരിപാടിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. ജസീല റസാഖ്, ഹുസ്‌ന ആസിഫ്, റിഫാനാ ആസിഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.